ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഭക്ഷണംവിതരണം ചെയ്ത് മലപ്പുറത്തെ നവദമ്പതികള്‍

ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഭക്ഷണംവിതരണം ചെയ്ത് മലപ്പുറത്തെ നവദമ്പതികള്‍

മലപ്പുറം: ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഭക്ഷണംവിതരണം ചെയ്ത് മലപ്പുറം കാവുംപുറത്തെ നവദമ്പതികള്‍.
വളാഞ്ചേരി കാവുംപുറം കണ്ടരങ്ങത്ത് തുളസിദാസിന്റേയും, വിജയലക്ഷ്മിയുടേയും മകനും ഡിവൈഎഫ്ഐ കാവുംപുറം മേഖലാ കമ്മിറ്റി അംഗവുമായ സന്ദീപിന്റെയും
കീഴാറ്റൂര്‍ സ്വദേശി അഞ്ജിതയും തമ്മിലുള്ള വിവാഹമായിരുന്നു കഴിഞ്ഞ ദിവസം.വിവാഹവേദിയില്‍ വെച്ച് വധൂവരന്മാര്‍ മുഖ്യമന്ത്രിയുടെ വാക്സീന്‍ ചാലഞ്ചിലേക്ക് നല്‍കുന്ന തുക സിപിഐ(എം) വളാഞ്ചേരി ഏരിയാ സെക്രട്ടറി കെ.പി ശങ്കരന്‍ മാസ്റ്റര്‍ കൈമാറി. എന്‍.വേണുഗോപാലന്‍,
അജി കോട്ടീരി, യാസര്‍ പാറക്കല്‍,രവി, പാറക്കല്‍ ഖമറുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.തുടര്‍ന്ന്
ഡിവൈഎഫ്ഐ കാവുംപുറം മേഖല കമ്മിറ്റി നടത്തിവരുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്കുള്ള ഭക്ഷണം വിതരണം ചെയ്യാനും നവദമ്പതികള്‍ നേരിട്ടെത്തി.

 

Sharing is caring!