ദേവകി അമ്മക്ക് ചിതയൊരുക്കി വൈറ്റ് ഗാര്‍ഡ്
കോവിഡ് ബാധിച്ച് മരിച്ച ആതവനാട് സ്വദേശിയായ മങ്ങംപറമ്പില്‍ ദേവകി അമ്മയ്ക്ക് പൊന്നാനി യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ചിതയൊരുക്കി. പൊന്നാനി ഈശ്വരമംഗലം ശ്മാശാനത്തില്‍ ആണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ഭാരവാഹി അന്‍വര്‍ വെളിയംകോട്, മുസ്ലിം യൂത്ത് ലീഗ് പൊന്നാനി മുന്‍സിപ്പല്‍ പ്രസിഡന്റ് എന്‍. ഫസലുറഹ്മാന്,പൊന്നാനി മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ അന്‍സാര്‍ പുഴമ്പ്രം വൈറ്റ് ഗാര്‍ഡ് അംഗം ജാഫര്‍ വെളിയംകോട് എന്നിവരാണ് സംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്
RECENT NEWS
കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു
തിരൂർ: തിരൂർ കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് മീൻ കോരുന്നതിനിടെ വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു. പുതിയകടപ്പുറം സ്വദേശി കടവണ്ടിപുരയ്ക്കൽ യൂസഫ്കോയ(24)യാണ് മരിച്ചത്. താനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അംജദ് എന്ന ഫൈബർ വള്ളത്തിലെ [...]