ആറുമാസം പ്രായമുള്ള കുട്ടിയുടെ മാലയും മൂന്നുഫോണുകളും കവര്‍ന്ന പ്രതിയുടെ ഫോട്ടോ പുറത്തുവിട്ട് പോലീസ്

വീട്ടില്‍ ഉറങ്ങിക്കിടന്ന ആറുമാസം പ്രായമുള്ള കുട്ടിയുടെ ഒന്നേകാല്‍ പവന് തൂക്കമുള്ള മാലയും മൂന്ന് മൊബൈല്‍ ഫോണുകളും കവര്‍ന്നതിന് പുറമെ നിരവധികേസുകളില് ഉള്‍പ്പെട്ട പ്രതിയെ തിരഞ്ഞ് പോലീസ്. നിരവധി മോഷണക്കേസുകള്‍ നടത്തിയശേഷം മുങ്ങിനടക്കുന്ന പ്രതിയുടെ ചിത്രമാണ് ഇന്നു പരപ്പനങ്ങാടി പോലിസ് പുറത്തുവിട്ടത്.
കഴിഞ്ഞദിവസം പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനടുത്തുള്ള വീട്ടില്‍ ഉറങ്ങിക്കിടന്ന 6 മാസം പ്രായമുള്ള കുട്ടിയുടെ ഒന്നേകാല്‍ പവന് തൂക്കമുള്ള മാലയും മൂന്ന് മൊബൈല്‍ ഫോണുകളും മോഷ്ടിച്ച കേസില്‍ സംശയിക്കുന്നയാളാണ്. കൂടാതെ മറ്റ് നിരവധി മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണ്. വീടിന്റെ പിന്‍വശത്തെ വാതില്‍/ ഗ്രില്‍ എന്നിവ പൊളിച്ചാണ് ഇയാളുടെ പതിവ് മോഷണരീതി. മോഷണം നടത്താനുദ്ദേശിക്കുന്ന വീടിനടുത്ത് തന്നെയായിരിക്കും ഇയാള്‍ താമസിക്കുന്നത്. ഇയാളെപ്പറ്റി എന്തെങ്കിലും സൂചനകള്‍ കിട്ടിയാല്‍ 0494 2410260, 94979 47225 ഈ നമ്പറില്‍ അറിയിക്കണമെന്ന് പരപ്പനങ്ങാടി സിഐ ഹണി കെ ദാസ് അറിയിച്ചു.
RECENT NEWS

കരിപ്പൂരില്‍ 35 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട, മൂന്ന് സ്ത്രീകള്‍ പിടിയില്‍
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 35 കോടിയിലധികം വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എയര്‍ കസ്റ്റംസ് 34 കിലോഗ്രാം ഹൈബ്രിഡ് [...]