പരപ്പനങ്ങാടിയില്‍ മധ്യവയസ്കന് കിണറ്റില്‍ വീണ് മരിച്ചു
പരപ്പനങ്ങാടി അഞ്ചപ്പുരക്ക് സമീപം മധ്യവയസ്കന് കിണറ്റില്‍ വീണ് മരിച്ചു. പരപ്പനങ്ങാടി ചാപ്പപ്പടി സ്വദേശി അബ്ദുള്ള(55) ആണ് മരിച്ചത്. ഇന്നു ഉച്ചക്ക് ഒന്നര മണിയോടെയാണ് അപകടമുണ്ടായത്. കിണറിന്റെ പടിയില്‍ ഇരിക്കവെ അബദ്ധത്തില്‍ വീഴുകയായിരുന്നുവെന്ന് പറയപ്പെടുന്നു. കിണറില്‍ കൂടുതല്‍ വെള്ളമുണ്ടായിരുന്നു.
സംഭവമറിഞ്ഞു സ്ഥലത്തെത്തിയ ട്രോമോകെയര്‍ വളന്റിയര്‍മാരായ ഗഫൂര്‍ തമ്മന്ന, മൂനീര്‍ സ്റ്റാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടൂകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഉടന്‍ തന്നെ ഇയാളെ പുറത്തെടുത്തുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. തൊട്ടടുത്ത സ്വകാര്യ ആശുപത്രയില്‍ കൊണ്ടുപോയി മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




