ദേശീയ പാതയിലെ റംപിള്‍ സ്ട്രിപ്പ് : യൂത്ത് ലീഗ് ഒപ്പ് ശേഖരണം നടത്തി

ദേശീയ പാതയിലെ റംപിള്‍ സ്ട്രിപ്പ് : യൂത്ത് ലീഗ് ഒപ്പ് ശേഖരണം നടത്തി

ദേശീയ പാതയില്‍ അടുത്തിടെ സ്ഥാപിച്ച് തുടങ്ങിയ റംപിള്‍ സ്ട്രിപ്പ് സംബന്ധിച്ച് യാത്രക്കാരില്‍ നിന്നും പരാതി സ്വീകരിച്ച് മുസ് ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി. വേഗത നിയന്ത്രണത്തിന്‍റെ പേരിലാണ് ഇത് സ്ഥാപിക്കുന്നത്. പക്ഷെ സൂചനാ ബോഡുകളും അവബോധവും നല്‍കാതെ കോണ്‍ട്രാക്റ്റ് കമ്പനികള്‍ സ്ഥാപിച്ച റംപിള്‍ സ്ട്രിപ്പ് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടാക്കുന്നുണ്ട്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇരുചക്ര വാഹനം തൊട്ട് വലിയ വാഹനങ്ങള്‍ക്ക് വരെ ഇത് പ്രയാസം സൃഷ്ടിക്കുന്നത് പരിഗണിച്ചാണ് യൂത്ത് ലീഗ് ഒപ്പ് ശേഖരിച്ചത്. ഇത് ഉപയോഗിച്ച് നാഷണല്‍ ഹൈവെ അതോറിറ്റിക്കു ഇതു സംബന്ധിച്ച് വീണ്ടും പരാതി സമര്‍പ്പിക്കും. നിയോജക മണ്ഡലം പ്രസിഡന്‍റ് ഫെബിന്‍ കളപ്പാടന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍, ട്രഷറര്‍ കെ.പി സവാദ് മാസ്റ്റര്‍, വൈസ് പ്രസിഡന്‍റുമാരായ ഹുസൈന്‍ ഉള്ളാട്ട്, ഷമീര്‍ കപ്പൂര്‍,
മലപ്പുറം മുനിസിപ്പല്‍ പ്രസിഡന്‍റ് സി.പി സാദിഖലി, മലപ്പുറം നഗരസഭ കൗണ്‍സിലര്‍ ശിഹാബ് മൊടയങ്ങാടന്‍, കെ.വി.എം മന്‍സൂര്‍, യൂത്ത് ലീഗ് പ്രവര്‍ത്തകരായ അന്‍സാര്‍ ബാബു, സിറാജ്, മന്‍സൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Sharing is caring!