എം.എസ്.എഫ് സമരവാരം; വിദ്യാഭ്യാസ അവകാശ നിഷേധത്തിനെതിരെ പ്രതിഷേധ പൂക്കളുമായി എം.എസ്.എഫ്

മലപ്പുറം: ഓൺലൈൻ വിദ്യാഭ്യാസം സൗജന്യമാക്കുക, പ്ലസ്‌ടു സ്‌പെഷ്യൽ ഫീ പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവകാശ നിഷേധത്തിനെതിരെയും വിദ്യാർത്ഥി വഞ്ചനക്കെതിരെയും വിവിധ ഘടകങ്ങളിൽ നടന്ന് വരുന്ന സമരവാരത്തിന്റെ ഭാഗമായി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘പൂക്കൾ നൽകി പ്രതിഷേധം’ ശ്രദ്ധേയമായി. ജില്ലയിലെ എല്ലാ എ.ഇ.ഒ ഓഫീസുകൾക്കും മുന്നിൽ നടത്തിയ ധർണ്ണക്ക് ശേഷമാണ് നിവേദനത്തോടൊപ്പം പ്രതിഷേധ പൂക്കൾ വിദ്യാർത്ഥികൾ സമ്മാനിച്ചത്.
എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടും നിരവധി വിദ്യാർത്ഥികൾ മൊബൈൽ ഫോണും മറ്റു ഇന്റർനെറ്റ് സൗകര്യങ്ങളും ഇല്ലാതെ മാറി നിൽക്കുന്നത് സാക്ഷര കേരളത്തിന് അപമാനകരമാണ്. പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ അദ്ധ്യാപകരിൽ നിന്ന് എ.ഇ.ഒമാർ ശേഖരിച്ച് സർക്കാരിൽ സമർപ്പിച്ചിട്ടും സ്പോൺസർമാരെ കണ്ടെത്തി അദ്ധ്യാപകരോട് തന്നെ അതിനുള്ള സൗകര്യങ്ങൾ കണ്ടെത്താനാണ് സർക്കാർ നിർദ്ദേശിക്കുന്നത്. കോവിഡ് തുടങ്ങി തുടർച്ചയായ രണ്ടാം വർഷവും വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഡിവൈസുകൾക്കും മറ്റു സൗകര്യങ്ങൾക്കും ആവശ്യമായ സർക്കാർ പദ്ധതികൾ പ്രഖ്യാപിക്കാത്തത് വിദ്യാർത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയാണ്. വിദ്യാർത്ഥികൾ വിദ്യയുടെ പൂക്കൾ നൽകാം, പകരം മതിയായ വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കണമെന്നാണ് എം.എസ്.എഫ് ആവശ്യപ്പെടുന്നത്.
പൊന്നാനി മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി എ.ഇ.ഒ ഓഫീസിന് മുന്നിൽ നടന്ന പരിപാടി എം.എസ്.എസ് ദേശീയ സെക്രട്ടറി ഇ.ഷമീർ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ ക്യാമ്പസ് വിംഗ് കൻവീനർ ഫർഹാൻ ബിയ്യം, മണ്ഡലം പ്രസിഡന്റ് ഇൻചാർജ് നജുമുദ്ധീൻ മാറാഞ്ചേരി, മണ്ഡലം ജനറൽ സെക്രട്ടറി എ.എം.സിറാജുദ്ധീൻ, സി.എം.ഫാഹിദ്, മുജീബ് റഹ്മാൻ, ഷബീർ.പി, അഷ്ഫാഖ്, ഷാറൂൻ, ഉവൈസ്, ശിനാസ്, സഹീർ എന്നിവർ നേതൃത്വം നൽകി.
വേങ്ങര മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങര എ.ഇ.ഒ ഓഫീസിന് മുന്നിൽ നടന്ന പരിപാടി എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ പി.എ.ജവാദ്, മണ്ഡലം പ്രസിഡന്റ് എൻ.കെ.മുഹമ്മദ് നിഷാദ്, മണ്ഡലം ജനറൽ സെക്രട്ടറി സൽമാൻ കടമ്പോട്ട്, ട്രഷറർ ആമിർ മാട്ടിൽ, അദ്നാൻ.ഒ.സി, ആശിഖ് കാവുങ്ങൽ, എ.കെ.എം.ശറഫു, ജസീം ഊരകം, സാദിഖ് പുല്ലഞ്ചാൽ, ഷഹീം പറപ്പൂർ, സക്കീർ.കെ.പി, ഷഫീഖ്, സി.പി.ഹാരിസ്, ജാനിഷ് ബാബു, ജുനൈദ് എ.കെ.പി, നിയാസലി താട്ടയിൽ എന്നിവർ പങ്കെടുത്തു.
തവനൂർ മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ എ.ഇ.ഒ ഓഫീസിന് മുന്നിൽ നടന്ന പരിപാടി എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഷ്ഹർ പെരുമുക്ക് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷഫീഖ് കൂട്ടായി, മണ്ഡലം ജനറൽ സെക്രട്ടറി എ.വി.നബീൽ, നദീർ ജിർഷാൻ, എം.റാസിഖ്, ഷാനി കൂട്ടായി, ദാവൂദ് കണ്ടനകം, അജ്മൽ മൂതൂർ, ഷഹബാസ് പാച്ചത്ത്, മുസ്‌ലിഹ് പോട്ടൂർ, ജുനൈദ്, ഷഹൽ എന്നിവർ നേതൃത്വം നൽകി.
വണ്ടൂർ മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടൂർ എ.ഇ.ഒ ഓഫീസിന് മുന്നിൽ നടന്ന പരിപാടി എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ: ഷബീബ് റഹ്‌മാൻ, മണ്ഡലം പ്രസിഡന്റ് അഷ്‌ഹദ് മമ്പാടൻ, മണ്ഡലം ജനറൽ സെക്രട്ടറി ആബിദ് കല്ലാമൂല, ഇർഫാൻ പുളിയാക്കോട്, മിസ്ഹബ് ചെട്ടിയാറമ്മൽ, മാസിൻ മമ്പാട്, ഫൈറൂസ് അരിമണൽ, സാലിം കാട്ടുമുണ്ട എന്നിവർ നേതൃത്വം നൽകി.
പെരിന്തൽമണ്ണ മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ എ.ഇ.ഒ ഓഫീസിന് മുന്നിൽ നടന്ന പരിപാടി മുസ്‌ലിംലീഗ് മണ്ഡലം പ്രസിഡന്റ് എ.കെ നാസർ മാസ്റ്റർ ഉൽഘാടനം ചെയ്തു. എം. എസ്.എഫ് ജില്ലാ സെക്രട്ടറി പി.ടി.മുറത്ത്, ജില്ലാ വിംഗ് കൺവീനർ അഡ്വ: വി.എം.ജുനൈദ്, മണ്ഡലം പ്രസിഡന്റ് ഹഫാർ കുന്നപ്പള്ളി, മണ്ഡലം ജനറൽ സെക്രട്ടറി നബീൽ വട്ടപ്പറമ്പ്, ട്രഷറർ കെ.വി.ഷാഫി അമ്മിനിക്കാട്, ഹരിത ജില്ലാ ഭാരവാഹികളായ എം.രഞ്ജിഷ, റിഷാന, എം.എസ്.എഫ് മണ്ഡലം ഭാരവാഹികളായ റാഷിദ് കരിമ്പന, ഷിജാസ് നാലകത്ത്, വാസിൽ ഏലംകുളം, നിഷാജ് മേലാറ്റൂർ, സൽമാൻ. ദാവൂദ്, റഷാദ്, നഹല എന്നിവർ നേതൃത്വം നൽകി.
താനൂർ മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താനൂർ എ.ഇ.ഒ ഓഫീസിന് മുന്നിൽ എം.എസ്.എഫ് ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് കെ.എൻ.ഹക്കീം തങ്ങൾ ഉൽഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ജാഫർ ചാഞ്ചേരി, അഷ്റഫ് തലക്കട്ടൂർ, സാബിർ ഉണ്യാൽ എന്നിവർ നേതൃത്വം നൽകി.
തിരൂർ മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ എ.ഇ.ഒ ഓഫീസിന് മുന്നിൽ നടന്ന പരിപാടി എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: ഖമറുസ്സമാൻ മൂർക്കത്ത് ഉൽഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ: എ.കെ.എം.മുസ്സമ്മിൽ, ട്രഷറർ റഷാദ് വെട്ടം, ഷഹീർ.എം.കെ, ആഷിഖ് മരക്കാർ ചെമ്പ്ര, റഹീസ് കൽപകഞ്ചേരി, സഫ്വാൻ കൽപകഞ്ചേരി എന്നിവർ നേതൃത്വം നൽകി.
മലപ്പുറം മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ നടന്ന പരിപാടി എം.എസ്.എഫ് ജില്ലാ സെക്രട്ടറി നവാഫ് കള്ളിയത്ത് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഖില്‍ കുമാർ ആനക്കയം, മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ: ജസീല്‍ പറമ്പന്‍, ട്രഷറർ ഇര്‍ഷാദ് കോഡൂര്‍, റഹീസ് ആലുങ്ങല്‍, ആഷിഖ് പള്ളിമുക്ക്, എം.ടി.മുര്‍ഷിദ് എന്നിവര്‍ നേതൃത്വം നൽകി.
മങ്കട മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മങ്കട എ.ഇ.ഒ ഓഫീസിന് മുന്നിൽ നടന്ന പരിപാടി എം.എസ്.എഫ് ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: നജ്മ തബ്ഷീറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശാക്കിർ.എം, മണ്ഡലം ജനറൽ സെക്രട്ടറി ആഷിഖ് പാതാരി, ട്രഷറർ അറഫ ഉനൈസ്, ആസിഫ് കൂരി, നിസാർ പാങ്ങ്, ഹാഷിം അരിപ്ര, അയ്യൂബ് വെള്ളില, ഷാഹിദ് അരിപ്ര, ഹസ്‌ന അസീസ്, ഫഹ്‌മിദ, സന ഷെറിൻ.സി.ടി എന്നിവർ നേതൃത്വം നൽകി.
മഞ്ചേരി മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേരി എ.ഇ.ഒ ഓഫീസിന് മുന്നിൽ നടന്ന പരിപാടി എം.എസ്.എഫ് ജില്ലാ വിംഗ് കൺവീനർ സുഹൈൽ അത്തിമണ്ണിൽ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹാഷിം കണ്ണ്യാല, മണ്ഡലം ജനറൽ സെക്രട്ടറി ജദീർ മുള്ളമ്പാറ, സൽമാൻ സി.ടി, മിൻഹാജ്, നിയാസ്, നിഷാൻ, അഫ്നാസ് എന്നിവർ നേതൃത്വം നൽകി.
കോട്ടക്കൽ മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം എ.ഇ.ഒ ഓഫീസിന് മുന്നിൽ നടന്ന പരിപാടി മുസ്‌ലിംലീഗ് കോട്ടക്കൽ മണ്ഡലം കമ്മിറ്റി അംഗം സിദ്ധീഖ് പരപ്പാര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ: ഒ.പി.മുഹമ്മദ് റഊഫ്, മണ്ഡലം സെക്രട്ടറി ഹക്കീം പൈങ്കണ്ണൂർ, സൈൻ സഖാഫ് തങ്ങൾ, സഫ്‌വാൻ മാരാത്ത്, ആഷിക് മാരാത്ത്, ഹസീബ് കെ.പി, ഷാഹിദ് സഖാഫ്, നബീൽ.കെ.പി, ആബിദ് തങ്ങൾ എന്നിവർ നേതൃത്വം നൽകി.
തിരൂരങ്ങാടി മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വം തിരൂരങ്ങാടി എ.ഇ.ഒ ഓഫീസിന് മുന്നിൽ നടന്ന പരിപാടിക്ക് എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ഹർഷാദ് ചെട്ടിപ്പടി, മണ്ഡലം ജനറൽ സെക്രട്ടറി ജാസിം പറമ്പിൽ, വാഹിദ് കരുവാട്ടിൽ, ആഷിഫ് റംസാൻ, മുൻഷീർ, റസൽ പരപ്പനങ്ങാടി എന്നിവർ നേതൃത്വം നൽകി.
RECENT NEWS

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 461 പേര്; മന്ത്രി നേരിട്ടെത്തി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
മലപ്പുറം: നിപ സമ്പര്‍ക്ക പട്ടികയില്‍ 461 പേരാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ മലപ്പുറം ജില്ലയില്‍ 252 പേരും പാലക്കാട് ജില്ലയില്‍ 209 പേരുമാണ് ഉള്‍പ്പെടുന്നത്. 27 പേര് ഹൈ റിസ്ക് പട്ടികയിലാണുള്ളത്. മലപ്പുറം, പാലക്കാട്, [...]