പരീക്ഷ കേന്ദ്രങ്ങളില്‍ കൃത്യമായ ആരോഗ്യജാഗ്രത പാലിക്കണം; ജില്ലാ കലക്ടര്‍

പരീക്ഷ കേന്ദ്രങ്ങളില്‍ കൃത്യമായ ആരോഗ്യജാഗ്രത പാലിക്കണം; ജില്ലാ കലക്ടര്‍

കാലിക്കറ്റ് സര്‍വകാലാശാല ഉള്‍പ്പടെ പരീക്ഷകള്‍ ആരംഭിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പരീക്ഷാ കേന്ദ്രത്തിലും യാത്രാവേളയിലും കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍  കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പരീക്ഷാ ഹാളുകളില്‍ കൃത്യമായ സാമൂഹിക അകലം ഉറപ്പാക്കുന്നതോടൊപ്പം പേന, കുടിവെള്ള ബോട്ടിലുകള്‍ തുടങ്ങിയവ പരസ്പരം കൈമാറുന്ന സാഹചര്യം ഒഴിവാക്കണം. നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ കോളേജ് അധികൃതരെ നേരത്തെ വിവരമറിയിക്കുകയും നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Sharing is caring!