മഞ്ചേരിയില്‍ ആറുപേര്‍ക്കു തെരുവ് നായയുടെ കടിയേറ്റു
മഞ്ചേരി നഗരത്തില്‍ ആറ് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ഒരാള്‍ക്ക് മുഖത്ത് ഗുരുതര പരിക്ക്. മഞ്ചേരി നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഖാദര്‍, മഞ്ചേരി സ്വദേശികളായ രാമദാസ്, ആസിഫ്, മൂസ എന്നവര്‍ക്കും മറ്റ് രണ്ടു പേര്‍ക്കും ആണ് പരിക്കേറ്റത്. ഖാദര്‍ എന്നയാള്‍ക്ക് കോഴിക്കോട് റോഡിലുള്ള ഒരു കടയുടെ മുന്നില്‍ ഉറങ്ങുന്നതിനിടയില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കടിയേറ്റത്. മുഖത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. കൈക്കും കാലിനും കടിയേറ്റു. പരിക്കേറ്റവര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി.
RECENT NEWS
പുത്തനത്താണിയിലെ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കന് ജീവപര്യന്തം
മഞ്ചേരി: സ്വര്‍ണം കാണാതായതിലുള്ള വിരോധത്താല്‍ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാലടി, മറ്റൂര്‍ വില്യമംലത്ത് ഹൗസില്‍ രാജനെ (64) മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എ വി. ടെല്ലസ് ജീവപര്യന്തം തടവനുഭവിക്കുന്നതിനും, ഒരു ലക്ഷം [...]