ജി.എം.ബനാത്ത് വാല: ഇന്ത്യൻ ന്യൂനപക്ഷങ്ങളുടെ ആത്മവിശ്വാസത്തിന്റെ പ്രതീകം: അഡ്വ: പി.എം.എ.സലാം
മലപ്പുറം: ന്യൂനപക്ഷ സമുദായത്തിന്റെ സാമൂഹ്യപുരോഗതിക്കും അവകാശ സംരക്ഷണത്തിനുമായി ഒരു പുരുഷായുസ്സ് സമർപ്പിച്ച ഇന്ത്യൻ ന്യൂനപക്ഷങ്ങളുടെ ആത്മവിശ്വാസത്തിന്റെ പ്രതീകമായിരുന്നു ജി.എം.ബനാത്ത് വാലയെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: പി.എം.എ.സലാം പറഞ്ഞു. ‘ജി.എം.ബനാത്ത് വാല: ന്യൂനപക്ഷ അവകാശങ്ങളുടെ നിലക്കാത്ത ശബ്ദം’ എന്ന പേരിൽ ബനാത്ത് വാലയുടെ ഓർമ്മ ദിനത്തിൽ എം.എസ്.എഫ് ഹരിത മലപ്പുറം ജില്ലാ കമ്മിറ്റി ഓൺലൈനിൽ സംഘടിപ്പിച്ച അനുസ്മരണം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബനാത്ത് വാല പാർലിമെന്റിൽ സ്വകാര്യ ബില്ലായി അവതരിപ്പിച്ച ‘മുസ്‌ലിം വുമണ്‍ പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓണ്‍ ഡിവേർസ് ആക്റ്റ്’ എന്ന ശരീഅത്ത് ബില്ല് പിന്നീട് രാഷ്ട്രത്തിന്റെ നിയമമായത് ഒരു സമുദായത്തിന്റെ അഭിമാനകരമായ അസ്തിത്വത്തെ അടയാളപ്പെടുത്തുന്ന അത്യപൂർവ്വ നേട്ടമായിരുന്നു. നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യുന്ന ഈ കാലത്ത് വിദ്യാർത്ഥിനികൾ സ്വത്വ രാഷ്ട്രീയം ചർച്ച ചെയ്യുന്നത് ന്യൂനപക്ഷ സംഘശക്തിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ എം.എസ്.എഫ് ഹരിത ജില്ലാ പ്രസിഡന്റ് അഡ്വ: കെ.തൊഹാനി അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം വിഷയാവതരണം നിർവ്വഹിച്ചു. മുസ്‌ലിംലീഗ് ജില്ലാ വൈസ്പ്രസിഡന്റ് പി.എ.റഷീദ്, വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട്, എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ: എൻ.എ.കരീം, സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ.ഹഫ്സൽ റഹ്‌മാൻ, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ.വഹാബ്, ട്രഷറർ പി.എ.ജവാദ്, എം.എസ്.എഫ് ഹരിത മുൻ ജില്ലാ പ്രസിഡന്റ് നജ്‌വ ഹനീന, ജില്ലാ ജനറൽ സെക്രട്ടറി എം.പി.സിഫ്‌വ, ട്രഷറർ സഫാന ഷംന എന്നിവർ സംബന്ധിച്ചു.
RECENT NEWS
പുത്തനത്താണിയിലെ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കന് ജീവപര്യന്തം
മഞ്ചേരി: സ്വര്‍ണം കാണാതായതിലുള്ള വിരോധത്താല്‍ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാലടി, മറ്റൂര്‍ വില്യമംലത്ത് ഹൗസില്‍ രാജനെ (64) മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എ വി. ടെല്ലസ് ജീവപര്യന്തം തടവനുഭവിക്കുന്നതിനും, ഒരു ലക്ഷം [...]