നേർവഴിയുടെ യഥാർത്ഥ രൂപമാണ് സമസ്ത : സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ
വഴക്കാട്: ജനങ്ങൾക്ക് അടിസ്ഥാന ഇസ് ലാമിക വിദ്യാഭ്യാസം നൽകി അവരെ നേർവഴിയിലേക്ക് നയിച്ച പൂർവ്വ സൂരികളായ സമസ്ത പണ്ഡിതരുടെ പാത എല്ലാവരും പിൻ പറ്റണമെന്നും , നേർവഴിയുടെ യഥാർത്ഥ രൂപമാണ് സമസ്തയെന്നും പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. വാഴക്കാട് നൂറുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസയിൽ നടന്ന സമസ്ത സ്ഥാപകദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. സദർ മുഅല്ലിം ഷബീർ വാഫി അദ്ധ്യക്ഷത വഹിച്ചു. റിട്ടയേർഡ് ജയിൽ സൂപ്രണ്ട് കെ.മൊയ്തീൻ കുട്ടി സ്വാഗതം പറഞ്ഞു. സമസ്ത പിആർ.ഒ അഡ്വ: മുഹമ്മദ് ത്വയ്യിബ് ഹുദവി, സമസ്ത ലീഗൽ സെൽ കൺവീനർ ബഷീർ കല്ലേപ്പാടം എന്നിവർ സമസ്തയെ പരിചയപ്പെടുത്തി സംസാരിച്ചു. എളമരം യതീംഖാന സെക്രട്ടറി കെ.വി. മുഹമ്മദ്, ജോയിൻ്റ് സെക്രട്ടറി കെ.വി. ഔസ്, ട്രഷറർ കെ.വി. റഷീദ് എന്നിവർ ആശംസ നേർന്നു. അബ്ദുൾ ഹമീദ് മുസ് ലിയാർ നന്ദി പറഞ്ഞു. തുടർന്ന് മദ്രസ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]