സമ്പൂര്‍ണ്ണ വാക്സിനേഷനിലേക്ക് ചുവടുവച്ച് മലപ്പുറം നഗരസഭ
മലപ്പുറം:കോവിഡ് പ്രതിരോധ പ്രവര്‍ത്തനരംഗത്ത് ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായ മലപ്പുറം മാതൃകയുടെ തുടര്‍ച്ചയായി മലപ്പുറത്ത് ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍ക്ക് മാത്രമായി നഗരസഭയുടെ ആഭിമുഖ്യത്തില്‍ സ്പെഷ്യല്‍ വാക്സിനേഷന് ക്യാമ്പ് നടത്തി. നഗരത്തിലെ നൂറുകണക്കിന് ഓട്ടോ- ടാക്സി ഡ്രൈവര്‍മാരാണ് രാവിലെ മുതല്‍ മലപ്പുറത്ത് കോട്ടപ്പടി ഗവണ്മെന്റ് ഗേള്‍സ് സ്കൂളിലെ വാക്സിനേഷന് ക്യാമ്പിലെത്തി വാക്സിന് സ്വീകരിച്ചത്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം മുതല്‍ മലപ്പുറം നഗരസഭയില്‍ നിരന്തരവും തുടര്‍ച്ചയുമായ നിരവധി പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചു വരുന്നത്. വാര്‍ഡ് അടിസ്ഥാനത്തില്‍ ഒന്നും രണ്ടും ഘട്ടങ്ങളായി നല്‍കിയിട്ടുള്ള വാക്സിനുകള്‍ക്കു പുറമേ ഭിന്നശേഷിക്കാര്‍ക്ക് മാത്രമായും, വീടുകളില്‍ തളര്‍ന്നു കിടക്കുന്ന രോഗികള്‍ക്കും, തുടര്‍ന്ന് പ്രവാസികള്‍ക്കും, ശേഷം വ്യാപാരികള്‍ക്കും, തുടര്‍ന്നാണ് ഓട്ടോ- ടാക്സി ഡ്രൈവര്‍മാര്‍ക്ക് മാത്രം പ്രത്യേകമായി നഗരസഭയുടെ നേതൃത്വത്തില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. സംസ്ഥാനത്ത് തന്നെ വ്യത്യസ്ത വിഭാഗങ്ങളിലായി ഇതുപോലെ വേറിട്ട ക്യാമ്പുകള്‍ സംഘടിപ്പിച്ച ഏക നഗരസഭയാണ് മലപ്പുറം നഗരസഭ. നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശമായി മലപ്പുറം മാറിയിരുന്നു. ഉയര്‍ന്ന ജനസംഖ്യയുള്ള പ്രദേശമായിരുന്നിട്ടും ജില്ലാ ആസ്ഥാന നഗരി ആയിരുന്നിട്ടുപോലും നഗരസഭാ പ്രദേശത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞതില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പ്രവര്‍ത്തനം മുക്തകണ്ഡം പ്രശംസിക്കപ്പെട്ടതാണ്.മലപ്പുറം ഗവ: ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന ക്യാമ്പിന് നഗരസഭ ചെയര്മാന് മുജീബ് കാടേരി, സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്മാന് സിദ്ധീഖ് നൂറേങ്ങല്‍, കൗണ്‍സിലര്‍മാരായ ശിഹാബ് മൊടയങ്ങാടന്‍, സജീര്‍ കളപ്പാടന്‍ നേതൃത്വം നല്കി
RECENT NEWS
രണ്ടാഴ്ച്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാമത്തെ മരണം
നിലമ്പൂർ: ആനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ മരണം. എടക്കര ഉച്ചക്കുളം നഗർ സ്വദേശിനി സരോജിനി (50) ബുധനാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സരോജിനിയും, അവരുടെ ഭർത്താവും മറ്റ് അംഗങ്ങളും ആടുകളെ മേയ്ക്കാൻ [...]