ജോസഫൈൻ രാജി :മലപ്പുറത്ത് മഹിളാ കോൺഗ്രസ് ആഘോഷം

ജോസഫൈൻ രാജി :മലപ്പുറത്ത് മഹിളാ കോൺഗ്രസ് ആഘോഷം

മലപ്പുറം: സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ മഹിളാ കോൺഗ്രസിന്റേയും കെ.പി.സി.സിയുടേയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തു നിന്നും ശ്രീമതി ജോസഫൈൻ രാജിവെച്ചതിൽ ആഹ്ലാദിച്ച് മലപ്പുറത്ത് മഹിളാകോൺഗ്രസ് ആഹ്ലാദപ്രകടനം നടത്തി.
ജില്ലാ പ്രസിഡന്റ്‌ ശ്രീമതി ശഹബാനുവിന്റെ അധ്യക്ഷതയിൽ നടത്തിയ പരിപാടി മഹിളാ കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ശ്രീമതി ഫാത്തിമ റോഷ്ണ ഉദ്ഘാടനം ചെയ്തു.
ജിഷ പടിയൻ, ഷീന അയ്യാടൻ,കെ.ടി ഗീത, ജിജി വേട്ടേക്കാട്‌ മഞ്ചേരി, ശമാ ദേവി കോഡൂർ,സിബി ടീച്ചർ, പ്രേമ ശിഖ,സൗമിനി പുളിക്കൽ എന്നിവർ സംസാരിച്ചു. മധുരപലഹാരങ്ങൾ വിതരണം ചെയ്തും കേക്ക് മുറിച്ചുമാണു ആഹ്ലാദപ്രകടനം നടത്തിയത്.

Sharing is caring!