മലേഷ്യയിലേക്ക് യാത്ര സൗകര്യം ഏർപ്പെടുത്തണം; എംപി മാർ കേന്ദ്ര മന്ത്രിക്ക് കത്ത് നൽകി

മലേഷ്യയിലേക്ക് മടങ്ങാൻ കഴിയാതെ ഇന്ത്യയിൽ കുടുങ്ങി കിടക്കുന്ന പ്രവാസികൾക്ക് മടങ്ങിപോകാൻ വിമാന സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു മുസ്‌ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ ടി മുഹമ്മദ് ബഷീർ എം.പി യും എം. പി അബ്ദു സമദ് സമദാനി എം.പി യും കേന്ദ്ര വിദേശ കാര്യ മന്ത്രിക്ക് കത്ത് നൽകി. നാട്ടിൽ അവധിക്ക് വന്ന ശേഷം നിരവധി പേരാണ് മലേഷ്യയിലേക്ക് തിരിച്ചു പോകാൻ കഴിയാതെ കുടുങ്ങി കിടക്കുന്നത്. തിരിച്ചു പോകാനുള്ള മാർഗ്ഗങ്ങൾ സങ്കീർണ മായി കൊണ്ടിരിക്കുകയാണ്. ഇത് എളുപ്പമാക്കി പ്രയാസങ്ങൾ പരിഹരിക്കണമെന്നും എം.പി മാർ കത്തിൽ ആവശ്യപെട്ടു. വാക്‌സിൻ എടുത്ത പ്രവാസികൾക്ക് യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മടങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടും മലേഷ്യിലേക്കുള്ള യാത്ര അനിശ്ചിതത്തിലാണ്. സൗദി അടക്കം ഉള്ള രാജ്യങ്ങൾ ഇത്തരത്തിൽ വിസ കലാവധി കഴിഞ്ഞവർക്ക് വിസ കാലാവധി നീട്ടികൊടുക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിൽ ഇവിടെ കുടുങ്ങിയവരുടെ വിസ പുതുക്കി നൽകുന്നതിന് മലേഷ്യൻ അധികൃതരുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കണമെന്നും എംപി മാർ നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
RECENT NEWS

സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞിരുന്ന പെൺകുട്ടി മാല വാങ്ങി നൽകി മന്ത്രി; ഫേസ്ബുക്കിൽ അനുഭവം പങ്കിട്ട് പിതാവ്
തിരുവനന്തപുരം: സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞുതളർന്ന തന്റെ മകൾക്ക് മന്ത്രി അബ്ദുറഹ്മാൻ പുതിയ സ്വർണമാല വാങ്ങി നൽകിയെന്ന പിതാവിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. വിമൽ കുമാർ പിരപ്പൻകോട് എന്ന വ്യക്തിയാണ് ഫേസ്ബുക്കിൽ തന്റെ അനുഭവം വിവരിച്ചത്. [...]