മലപ്പുറം വഴിക്കടവില്‍ മര്‍ദിച്ചതിന് പൊലീസില്‍ പരാതി നല്കിയ ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു
മലപ്പുറം: മര്‍ദിച്ചതിന് പൊലീസില്‍ പരാതി നല്കിയ ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. മലപ്പുറം വഴിക്കടവ് കെട്ടുങ്ങല്‍ പാതാരി മുഹമ്മദ് സലീമാണ് ഭാര്യ സീനത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മദ്യലഹരിയില്‍ സലീം മര്‍ദിക്കുന്നതായി സീനത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
മദ്യപിച്ചെത്തി ഭാര്യയെയും കുടുംബത്തെയും സലീം തല്ലുന്നത് പതിവാണ്. ഇതുസംബന്ധിച്ച് ഇതിന് മുന്‍പും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പലതവണ പൊലീസ് സലീമിനെ താക്കീത് ചെയ്തു വിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം വീണ്ടും ഗാര്‍ഹിക പീഡന പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സീനത്തിനെ സലീം ആക്രമിച്ചത്.
സീനത്തിന്റെ പരാതിയില്‍ പൊലീസ് വീട്ടില്‍ എത്തി അന്വേഷിച്ചെങ്കിലും സലീമിനെ കാണാന്‍ സാധിച്ചില്ല. പൊലീസ് പോയതിന് ശേഷം വീട്ടില്‍ എത്തിയ സലീം സീനത്തിനെ ആക്രമിക്കുകയായിരുന്നു. സലീം കോടാലി കൊണ്ടാണ് ആക്രമിച്ചത്. പരിക്കേറ്റ സീനത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അക്രമം തടയാനെത്തിയ മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
RECENT NEWS
പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിക്ക്
ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ ഡോറിയൽട്ടൻ കൊച്ചിയുടെ ആശ്വാസഗോൾ കുറിച്ചു (2-1).