വിഡ് മരണം: സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് യു.എ.ഇ വിഖായയുടെ സ്‌നേഹോപഹാരം

മലപ്പുറം: കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എസ് കെ എസ് എസ് എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് യു.എ.ഇ എസ് കെ എസ് എസ് എഫ് വിഖായയുടെ സ്‌നേഹോപഹാരം. യു എ ഇ സുന്നി കൗണ്‍സില്‍ ചെയര്‍മാനായിരുന്ന സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ സ്മരണാര്‍ത്ഥമാണ് അഞ്ഞൂറ് വിഖായ വളണ്ടിയര്‍മാര്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം നടത്തുന്നത്. കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലുമായി മത ജാതിഭേദമില്ലാതെ,കോവിഡ് ബാധിച്ച് മരണപ്പെട്ട ആയിരത്തിലധികം പേരുടെ മൃതദേഹങ്ങളുടെ സംസ്‌കരണത്തിന് വിഖായ വളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കിയിരുന്നു. പാണക്കാട് വെച്ച് നടന്ന ചടങ്ങില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ഡോ.അബ്ദുറഹിമാന്‍ ഒളവട്ടൂര്‍, സയ്യിദ് ശഹീന്‍ തങ്ങള്‍, സത്താര്‍ പന്തലൂര്‍, ജലീല്‍ ഫൈസി അരിമ്പ്ര, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, റഷീദ് ഫൈസി ഇരിങ്ങാവൂര്‍,അക്ബറലി ചെമ്മുക്കന്‍, റഷീദ് ദാരിമി,
, മുസ്തഫ ഫൈസി, സിദ്ധീഖ് റഹീമി, ഷബീറലി മഠത്തില്‍ , അബൂതാഹിര്‍ എം പി , ശാഹുല്‍ ഹമീദ് ചെമ്പരിക്ക, ഇസ്മായില്‍ എന്‍ സി ഷാര്‍ജ , ഷാഫി നെടിയില്‍ എന്നിവര്‍ ചടങ്ങില്‍ സംബസിച്ചു.
പദ്ധതി നിര്‍വ്വഹണത്തിനായി യുഎഇ എസ് കെ എസ് എസ് എഫ് വിഖായ ഭാരവാഹികളായ സയ്യിദ് ശുഹൈബ് തങ്ങള്‍,മന്‍സൂര്‍ മൂപ്പന്‍, റസാഖ് വളാഞ്ചേരി, ഹസ്സന്‍ രാമന്തളി,അഫ്‌സല്‍ ഫുജൈറ, ഫൈസല്‍ പുറത്തൂര്‍, ഉമ്മര്‍ കുണിയ, ഷാ മുക്കൂട്, ശംഷാദ് ഷാര്‍ജ, ഹിലാല്‍, ഇബ്രാഹിം ഇടവച്ചാല്‍ ദുബൈ, മുനീര്‍ പൂവം, അന്‍വര്‍ തൃത്താല, ശിഹാബ് ആയിപ്പുഴ അജ്മാന്‍, മുജീബ് അബുദാബി, ഹസൈനാര്‍ കോഴിചെന റാസല്‍ഖൈമ, മഹ്റൂഫ് ഫുജൈറ, അബ്ദുസമദ് അല്‍ഐന്‍, എന്നിവര്‍ നേതൃത്വം നല്‍കി.

Sharing is caring!