ഭാര്യയുടെ തോളില്‍കൈവച്ച അജ്ഞാതനായ യുവാവിനെ ചോദ്യംചെയ്ത ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ച് ഭാര്യ

എടപ്പാള്‍: ചങ്ങരംകുളം ടൗണിലൂടെ സ്വന്തം ഭാര്യയുടെ തോളില്‍കൈവച്ചുപോകുകയായിരുന്ന അജ്ഞാതനായ യുവാവിനെ ചോദ്യംചെയ്ത ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ച് ഭാര്യ. നാടകീയ സംഭവം അരങ്ങേറിയത് മലപ്പുറം ചങ്ങരംകുളത്താണ്. ചങ്ങരംകുളത്ത് താമസിക്കുന്ന യുവതി അജ്ഞാതനായ യുവാവിനൊപ്പം തോളില്‍ കയ്യിട്ട് കമിതാക്കളെ പോലെ ചങ്ങരംകുളം ടൗണിലൂടെ നടന്നത് ഭര്‍ത്താവിന്റെ കണ്ണില്‍പെടുകയായിരുന്നു. ഇതോടെ ഇവരുടെ പിറകെ കൂടിയ ഭര്‍ത്താവ് കുറച്ചുസമയം നിരീക്ഷിച്ച ശേഷം ഇവരുടെ മുന്നിലെത്തി. തുടര്‍ന്നു ഭര്‍ത്താവ് യുവതിയെയും അജ്ഞാതനായ യുവാവിനെയഒം ചോദ്യം ചെയ്തതോടെ യുവതി ഭര്‍ത്താവിനെ ക്രൂരമായി മമര്‍ദ്ധിക്കുകയായിരുന്നു. മര്‍ദിക്കുന്ന സമയത്തും കാഴ്ച്ചക്കാരനായ അജ്ഞാതനായ യുവാവും സമീപത്ത് തന്നെ ഉണ്ടായിരുന്നു. സംഭവംകണ്ട് നാട്ടുകാര്‍ സ്ഥലത്തു തടി്ചകൂടിയതോടെയാണു അവസാനം ഭാര്യതല്ല് നിര്‍ത്തിയത്. ഭാര്യയുടെ മര്‍ദ്ധനത്തില്‍ ഭര്‍ത്താവിന്റെ മുഖത്ത് മിറവേറ്റിരുന്നു. തുടര്‍ന്നു നാട്ടുകാര്‍ യുവതിയെ പിടിച്ചു ചോദ്യംചെയ്തതോടെയാണു കൂടെയുണ്ടായിരന്ന യുവാവ് പതുക്കെ തടിതപ്പുകയായിരുന്നു. ശേഷം നാട്ടുകാര്‍ ഇടപെട്ട് സംസാരിച്ചതോടെ യുവതി ഭര്‍ത്താവിനൊപ്പം തന്നെ തിരിച്ചുപോയി.

 

 

Sharing is caring!