മഞ്ചേരി ഗവ.മെഡിക്കൽ കോളേജിലെ കോവിഡേതര ചികിത്സ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.

മഞ്ചേരി ഗവ.മെഡിക്കൽ കോളേജിലെ കോവിഡേതര ചികിത്സ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.

മലപ്പുറം: താൽക്കാലികമായി നിറുത്തി വെച്ച മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ കോവിഡേതര ചികിത്സ ഉടൻ പുനരാംരഭിക്കുമെന്ന് കേരള ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉറപ്പ് നൽകി.തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസിൽ കേരള മുസ്‌ലിം ജമാഅത്ത് നേതാക്കൾ മന്ത്രിയുമായി ഇതു സംബന്ധമായി  നടത്തിയ ചർച്ചയിലാണ് മന്ത്രി ഉറപ്പ് നൽകിയത്. കേരളാ മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ. സൈഫുദ്ധീൻ ഹാജി, എസ്.വൈ.എസ് ജില്ലാ കമ്മിറ്റി അംഗം യു.ടി.എം.ശമീർ പുല്ലൂർ ചർച്ചയിൽ സംബന്ധിച്ചു.കോവിഡ് ഇതര ചികിത്സ പുനരാംരഭിക്കുക, ജനറൽ ആശുപത്രി നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള മുസ്‌ലിം ജമാഅത്ത് മഞ്ചേരി സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിന് മുമ്പിലും നൂറ് യൂണിറ്റ് കേന്ദ്രങ്ങളിലും നിൽപ്പ് സമരവും, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനവും സമർപ്പിച്ചിരുന്നു.

Sharing is caring!