മോദി ഭരണം ഇന്ധന കമ്പനികള്‍ക്ക് വസന്തകാലം: മുജീബ് കാടേരി

രാജ്യത്ത് പ്രതിദിനം ഇന്ധന വില വര്‍ദ്ധിപ്പിക്കുക വഴി മോദിയുടെ ഭരണം ഇന്ധന കമ്പനികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വസന്തകാലമാണ് സമ്മാനിച്ചെതെന്ന് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി പ്രസ്താവിച്ചു.രൂക്ഷമായ ഇന്ധന വില വര്‍ദ്ധനവിനെതിരെ മുസ് ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്പൂണില്‍ ഇന്ധന നല്‍കിയുള്ള സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു.മലപ്പുറത്ത് വാഹനങ്ങളിലേക്ക് സ്പൂണില്‍ പെട്രോള്‍ നല്‍കിയാണ് യൂത്ത് ലീഗ് പ്രതിഷേധിച്ചത്. നിയോജക മണ്ഡലം പ്രസിഡന്റ് ഫെബിന്‍ കളപ്പാടന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍, ഭാരവാഹികളായ കെ.പി സവാദ് മാസ്റ്റര്‍, ഹുസൈന്‍ ഉള്ളാട്ട്, എസ്.അദ്‌നാന്‍, ഷമീര്‍ കപ്പൂര്‍, കെ.മന്‍സൂര്‍, റബീബ് ചെമ്മങ്കടവ്, ശിഹാബ് അരീക്കത്ത്, സിദ്ദീഖലി പിച്ചന്‍, മുനിസിപ്പല്‍ ഭാരവാഹികളായ സുബൈര്‍ മൂഴിക്കല്‍, സദാദ് കാമ്പ്ര, ഷബീബ് കുന്നുമ്മല്‍, നഗരസഭ കൗണ്‍സിലര്‍ ശിഹാബ് മൊടയങ്ങാടന്‍ സംബന്ധിച്ചു.

 

 

 

Sharing is caring!