മലപ്പുറത്ത് ഐ ഗ്രൂപ്പ് പിളര്‍ന്നു

പൊന്നാനി:കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തില്‍ ഗ്രൂപ്പുകളുടെ പ്രതാപം അസ്തമിച്ചതോടെ മലപ്പുറം ജില്ലയിലെ ഐ വിഭാഗം വഴിപിരിയുന്നു. ഐ ഗ്രൂപ്പിലെ ജനപ്രിയ നേതാവായിരുന്ന എം.പി.ഗംഗാധരനെതിരെ കെ.മുരളീധരന്റെ മൗനാനുവാദത്തോടെ ഗ്രൂപ്പിനകത്ത് രൂപപ്പെട്ട എ.പി.അനില്‍ കുമാര്‍- പി.ടി.അജയ് മോഹന്‍ കൂട്ടായ്മയാണ് വഴിപിരിയുന്നത്.

നളിനി മോഹനകൃഷ്ണന്റെ മരണശേഷം പൊന്നാനി വീട്ടിലെത്തുന്ന രമേശ് ചെന്നിത്തലയെ സ്വീകരിക്കാനെന്ന പേരില്‍ ജില്ല മുഴുവനുമുള്ള ഐ ഗ്രൂപ്പ് പ്രമുഖരെ പി.ടി.അജയ് മോഹന്‍ ഇന്നലെ വീട്ടിലേക്ക് നേരിട്ടു ക്ഷണിച്ചിരുന്നു.. രമേശ് ചെന്നിത്തലയെ വഞ്ചിച്ച അനില്‍കുമാറുമായി വഴി പിരിഞ്ഞുവെന്ന് അജയ് മോഹന്‍ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

പാരമ്പര്യമഹിമയും രാഷ്ട്രീയ വിശ്വാസ്യതയും കല്‍പ്പിച്ച് പോരുന്ന പി.ടി.അജയ് മോഹന്‍ അവിശ്രമം പ്രവര്‍ത്തിച്ചാണ് ജില്ലയില്‍ ഐ ഗ്രൂപ്പിനെ പിടിച്ചു നിര്‍ത്തിയിരുന്നത്. എന്നാല്‍ സംവരണ ക്വാട്ടയില്‍ എം.എല്‍.എയും, പിന്നീട് മന്ത്രിയുമായതോടെ എ.പി.അനില്‍കുമാര്‍ നേതൃപദവിയിലെത്തുകയായിരുന്നു. തനിക്ക് രാഷ്ട്രീയ മേല്‍വിലാസമുണ്ടാക്കി നല്‍കിയ കെ.മുരളീധരനെ മന്ത്രി പദവിക്കായി അനില്‍കുമാര്‍ കൈവിട്ടപ്പോഴും മലപ്പുറത്ത് അനില്‍ – അജയ് മോഹന്‍ സഖ്യം തകര്‍ന്നിരുന്നില്ല. എം.പി.ഗംഗാധരന്‍ എന്ന ഇരുവരുടെയും പൊതു ശത്രു അന്നു കളത്തിലുണ്ടായിരുന്നു. മുരളീധരനു ശേഷം രമേശ് ചെന്നിത്തലയുടെ പിന്തുണയിലായിരുന്നു അനില്‍കുമാര്‍ മുന്നോട്ടു പോയത്.

ജോസഫ് വാഴക്കനടക്കമുള്ള ഐ ഗ്രൂപ്പ് മാനേജര്‍മാരുടെ ഇടപെടല്‍ മുന്‍നിര്‍ത്തി രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃപദവിക്കായുള്ള അവകാശവാദം ഉപേക്ഷിക്കാന്‍ മാനസികമായി തയ്യാറെടുത്തിരുന്നു. എന്നാല്‍ അനില്‍ കുമാറും സംഘവും രമേശിനെ വ്യാമോഹിപ്പിച്ച് മത്സര രംഗത്ത് ഉറപ്പിച്ച് നിര്‍ത്തുകയും കൃത്യസമയത്ത് കാലു വാരുകയും ചെയ്തുവെന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്. ചെന്നിത്തലയുടെ കുടുംബാംഗങ്ങളെ പോലും സ്തബ്ധരാക്കിയ ഈ കൊടും ചതിയാണ് വിലാപങ്ങളായി പലപ്പോഴും രമേശ് പ്രകടിപ്പിക്കുന്നത്. മുരളീധരനും താന്‍ പണ്ടേ അനുഭവസ്ഥനാണെന്ന് പറഞ്ഞ് അത് ശരി വെച്ചിരുന്നു.

ഇത്തരം വഞ്ചകര്‍ക്കൊപ്പം ഇനി രാഷ്ട്രീയ യാത്ര സാധ്യമാകില്ല എന്ന അജയ് മോഹന്റെ നിലപാടിന് രമേശിന്റെ സമ്പൂര്‍ണ്ണ പിന്തുണയുണ്ട്. കെ.പി.അബ്ദുല്‍ മജീദ്, റഷീദ് പറമ്പന്‍, എം.വി.ശ്രീധരന്‍ ഡി.സി.സി. ഭാരവാഹികളായ എന്‍.എ. മുബറാക്ക് വണ്ടൂര്‍ , എ. ആര്‍ രോഹില്‍നാഥ് മഞ്ചേരി, ചന്ദ്രവല്ലി പൊന്നാനി, ടി.കെ. അഷറഫ്,പി.സി.എ. നൂര്‍ വളാഞ്ചേരി, ഹൈദ്രോസ് മാസ്റ്റര്‍, ശശി മങ്കട യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ഭാരവാഹികളായ ഷഹനാസ് പാലക്കല്‍ , ഇ.പി രാജീവ്, യു കെ. അഭിലാഷ്,, കെ.എസ്.യു. സംസ്ഥാന സെക്രട്ടറി ടി.എം. മനീഷ് തുടങ്ങിയ പ്രമുഖ ഐ നേതാക്കളും കൂടെയുള്ളതായി അറിയുന്നു. എന്നാല്‍ നസ്റുള്ള .പി , അസീസ് ചീരാന്‍ തൊടി , യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് എ.എം രോഹിത്ത് എന്നീവര്‍ ഒഴിച്ച് മുഴുവന്‍ ഐ ഗ്രൂപ്പും രമേശിന്റെ വികാരത്തിനു പിന്നില്‍ അണിനിരക്കുന്നതോടെ അനില്‍കുമാര്‍ വലിയ ഒറ്റപ്പെടലിലാണ്. പി.പി.ഹംസ കെ.മുരളിധരന്റെ കൂടെയുമാണ് അറാഫാത്തും സുകുമാരനും നയം വ്യക്തമാക്കിട്ടില്ലാ

 

Sharing is caring!