85കാരിആയിശയുടെ വീഡിയോ പ്രചരിപ്പിച്ചതിന് വിശദീകരണം തേടി മലപ്പുറം ജില്ലാ കലക്ടര്‍

മലപ്പുറം: 85കാരിആയിശയുടെ വീഡിയോ പ്രചരിപ്പിച്ചതിന് വിശദീകരണം തേടി
മലപ്പുറം ജില്ലാ കലക്ടര്‍.മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 85കാരിയായ ആയിശക്കു പിഴ ചുമത്തുകയും, ഇവരോടു സെക്ടറല്‍ മജിസ്ട്രേറ്റ് സംസാരിക്കുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്തു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് മലപ്പുറം ജില്ലാ കലക്ടര്‍ ഗോപാലകൃഷ്ണന് വിശദീകരണം തേടിയത്. നിഷ്കളങ്കയായ വയോധികയോട് സംസാരിക്കുന്ന വീഡിയോ പരിഹാസ്യ രൂപേണയാണു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്ന പ്രചരണത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് പിഴയാണു നല്കുന്നതെന്നുപോലും അറിയാതെ ഒരു റസീറ്റ് ഉണ്ട് ഇത് വീട്ടില്‍ കൊണ്ടുപോയി നല്‍കണമെന്നുമാണ് സെക്ടറല്‍ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടത്. മലപ്പുറം എടക്കരയിലെ മൂത്തേടം പഞ്ചായത്തിലെ കാരപ്പുറം ചോളമുണ്ടയിലെ അത്തിമണ്ണില്‍ ആയിശയോട് സംസാരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. വാഹനത്തിന്റെ ഡ്രൈവറാണ് വീഡിയോ എടുത്ത് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അയച്ചതെന്നാണു പ്രാഥമിക വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ സെക്ടറല്‍ മജിസ്ട്രേറ്റിന്റെ ഭാഗത്തും വീഴ്ച്ചയുണ്ടായതായാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. ആയിശയുടെ വീടിന്റെ മുന്നിലുള്ള റോഡില്‍ വെച്ചായിരുന്നു സംഭവം. സെക്ടറര്‍ മജിസ്ട്രേറ്റിനെതിരെയുംഇതു പ്രചരിപ്പിച്ച ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഉയരുന്നത്.
എന്താണു സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും ഇതെന്തു പുതുമയാണെന്നുമാണ് സംഭവത്തെ കുറിച്ചു ചോദിച്ചപ്പോള്‍ ആയിശ നല്‍കിയമറുപടി. പ്രായധിക്യംകൊണ്ടുവന്നെ സംസാരത്തിലുംപ്രവര്‍ത്തനങ്ങളിലും ഇതിന്റേതായ പ്രയാസങ്ങള്‍ നേരിടുന്നുണ്ടെന്നും ഇക്കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ മനസ്സിലാക്കാതെ പെരുമാറിയെന്നും മക്കളും പ്രതികരിച്ചു. കലക്ടര്‍ വിശദീകരണം ആവശ്യപ്പെട്ടതോടെ സെക്ടറല്‍ മജിസ്ട്രേറ്റിനോട് തഹസീല്‍ദാറും വിശദീകരണം തേടിയിട്ടുണ്
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.