ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് വ്യാപന സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു. വീടുകളില്‍ അതീവ ജാഗ്രത തുടരണം. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ സ്വയ സുരക്ഷയും കുടുംബത്തിന്റെ ആരോഗ്യ സംരക്ഷണവും ഉറപ്പാക്കകണം.
രണ്ട് മാസ്കുകളുടെ ശരിയായ ഉപയോഗത്തിലൂടെ കോവിഡ് വ്യാപനം വലിയ അളവില്‍ കുറക്കാനാകും. കൈകള്‍ കൃത്യമായ ഇടവേളകളില്‍ ശുചിയാക്കുന്നതിലും വീഴ്ച പാടില്ല. സാമൂഹ്യ അകലം ഉറപ്പാക്കി മാത്രമെ പൊതു സ്ഥലങ്ങളില്‍ ഇടപഴകാവൂയെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.
ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
RECENT NEWS
സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി
ന്യൂഡൽഹി: സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന് കോടതിയെ [...]