കുറ്റിപ്പുറത്ത് തനിച്ച താമസിക്കുന്ന വൃദ്ധയെ അജ്ഞാതന്‍ തലക്കടിച്ച് കൊലപ്പെടുത്തി
കുറ്റിപ്പുറത്ത് ഒറ്റക്ക് താമസിക്കുന്ന വൃദ്ധയെ അജ്ഞാതന്‍ തലക്കടിച്ച് കൊലപ്പെടുത്തി. കുറ്റിപ്പുറം പഞ്ചായത്തില്‍ നടുവട്ടത്ത് നാഗപ്പറമ്പ് വെള്ളാറമ്പ് സ്വദേശി തിരുവാകളത്തില്‍ കുഞ്ഞിപ്പാത്തുമ്മ(62) ആണ് മരിച്ചത്. കൊലപാതകമെന്നാണ് സംശയം. വര്‍ഷങ്ങളായി ഇവര്‍ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ കുഞ്ഞിപ്പാത്തുമ്മ താമസിക്കുന്ന വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസിയായ ഒരാള്‍ വീടിനടുത്ത് വന്നു നോക്കിയപ്പോഴാണ് ചവിട്ടുപടിയില്‍ രക്തം വാര്‍ന്നൊഴുകി തളംകെട്ടി നില്‍ക്കുന്നത് കണ്ടത്. പിന്നീട് നടത്തിയ പരിശോധനയിലാണ് തലക്ക് അടിയേറ്റ രക്തം വാര്‍ന്ന നിലയില്‍ അബോധാവസ്ഥയില്‍ കുഞ്ഞിപ്പാത്തുമ്മയെ കണ്ടെത്തിയത്. ??
കുറ്റിപ്പുറത്ത് കൊല്ലപ്പെട്ട സ്ത്രീയുടെ ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നിട്ടുണ്ട്. പോലീസ് പരിശോധന നടത്തി. ഭാരമുള്ള എന്തോ വസ്തു ഉപയോഗിച്ച് ആരോ തലക്കടിച്ചു കൊന്നിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം. കുഞ്ഞി പത്തുമ്മയെ അറിയാവുന്ന ഒരാള്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. മയ്യിത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക പരിശോധനയില്‍ വീട്ടില്‍നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അതിനാല്‍ മോഷണമല്ല കൊലപാതകിയുടെ ലക്ഷ്യമെന്ന നിഗമനത്തിലാണ് പോലീസ്. വര്‍ഷങ്ങളായി തനിച്ച് താമസിക്കുന്ന ഇവര്‍ക്ക് ഏറ്റവും അടുത്ത ബന്ധുക്കള്‍ ഒന്നുംതന്നെയില്ല. നാട്ടുകാരുടെ സഹായത്തോടെ ആണ് ഇവര്‍ നിത്യ ജീവിതം നയിച്ചിരുന്നത്. സംഭവം നടന്ന സ്ഥലം മലപ്പുറം ജില്ലാ പോലീസ് മേധാവി സന്ദര്‍ശിച്ചു. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]