മലപ്പുറം ജില്ലയിലെ ട്രൈബല്‍ കോളനിയിലെ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച് എസ്.എഫ്.ഐ

മലപ്പുറം ജില്ലയിലെ ട്രൈബല്‍ കോളനിയിലെ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച് എസ്.എഫ്.ഐ

ജില്ലയില്‍ മലയോര മേഖലയിലെ ട്രൈബല്‍ കോളനികളിള്‍ സന്ദര്‍ശനം നടത്തി എസ്.എഫ്. ഐ പ്രവര്‍ത്തകര്‍. മേഖലയിലെ വിദ്യാര്‍ത്ഥികളെ നേരിട്ട് കണ്ടുകൊണ്ട് പ്രയാസങ്ങള്‍ ചോദിച്ചുമനസിലാക്കുകയും, അത് മറികടക്കാനായി വേണ്ട സഹായമെത്തിക്കുന്നതിനും വേണ്ടിയാണ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയത്. മമ്പാട് പഞ്ചായത്തിലെ മാടം ബദല്‍ സ്‌കൂള്‍, മാടം കോളനി, അമരമ്പലം ബദല്‍ സ്‌കൂള്‍, കോളനി,
കരുളായി നെടുങ്കയം പ്രദേശത്തെ കോളനി എന്നിവിടങ്ങളിലെത്തിയാണ് സംഘം സാഹചര്യങ്ങള്‍ വിലയിരുത്തിയത്, കൂടാതെ മാടം,അമരമ്പലം ബദല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പഠനോപകരണങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘നമുക്കൊരുക്കാം അവര്‍ പഠിക്കട്ടെ’ എന്ന പേരില്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി കാമ്പയിന്‍ നടത്തുന്നുണ്ട്. കോവിഡ് ദുരിതം കൂടി കണക്കിലെടുത്ത് കാമ്പയിന്‍ കൂടുതല്‍ ഫലപ്രദമായി നടത്തുന്നതിനും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഏതെങ്കിലും കാരണങ്ങള്‍ കൊണ്ട് അതില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടുന്നുണ്ടോ എന്നറിയുന്നതിനും വേണ്ടിയാണ് സ്ഥലത്തെത്തി സന്ദര്‍ശനം നടത്തിയതെന്ന് ജില്ലാ നേതാക്കള്‍ പറഞ്ഞു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.എ സക്കീര്‍, സംസ്ഥാന കമ്മിറ്റി അംഗം എം.സജാദ്, ജില്ലാ കമ്മിറ്റി അംഗം രേണുക, വണ്ടൂര്‍ ഏരിയ സെക്രട്ടറി കെ നിംഷാജ്, ഏരിയ പ്രസിഡന്റ് ജെ.പി അനുരാഗ്, നിലമ്പൂര്‍ ഏരിയ പ്രസിഡന്റ് തന്‍സീം എന്നിവരുടെ നേതൃത്വത്തിലാണ് മേഖലയില്‍ സന്ദര്‍ശനം നടത്തിയത്.

 

Sharing is caring!