മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.69 ശതമാനം

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 797 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 220 പേരും 81 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 715 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,016 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
രോഗവ്യാപന സാധ്യത തിരിച്ചറിയണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ അതീവ ജാഗ്രത അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. രോഗം പടരാനുള്ള സാധ്യത ശക്തമായിത്തന്നെ തുടരുകയാണ്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത ഒരു കാരണവശാലും കൈവിടരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു. വീടുകളില്‍ അതീവ ജാഗ്രത തുടരണം.
ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ജൂണ്‍ 15) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര് നഗര്‍ 09
ആലങ്കോട് 04
ആലിപ്പറമ്പ് 19
അമരമ്പലം 05
ആനക്കയം 10
അങ്ങാടിപ്പുറം 23
അരീക്കോട് 02
ആതവനാട് 08
ഊരകം 10
ചാലിയാര്‍ 08
ചീക്കോട് 07
ചേലേമ്പ്ര 07
ചെറിയമുണ്ടം 06
ചെറുകാവ് 03
ചോക്കാട് 02
ചുങ്കത്തറ 13
എടക്കര 04
എടപ്പറ്റ 05
എടപ്പാള്‍ 08
എടവണ്ണ 13
എടയൂര്‍ 05
ഏലംകുളം 01
ഇരിമ്പിളിയം 08
കാലടി 07
കാളികാവ് 17
കല്പകഞ്ചേരി 04
കണ്ണമംഗലം 05
കരുളായി 01
കരുവാരക്കുണ്ട് 11
കാവനൂര്‍ 11
കീഴാറ്റൂര്‍ 27
കീഴുപറമ്പ് 01
കോഡൂര്‍ 03
കൊണ്ടോട്ടി 24
കൂട്ടിലങ്ങാടി 05
കോട്ടക്കല്‍ 06
കുറുവ 06
കുറ്റിപ്പുറം 17
കുഴിമണ്ണ 15
മക്കരപ്പറമ്പ് 01
മലപ്പുറം 10
മമ്പാട് 03
മംഗലം 06
മഞ്ചേരി 34
മങ്കട 03
മാറാക്കര 14
മാറഞ്ചേരി 24
മേലാറ്റൂര്‍ 36
മൂന്നിയൂര്‍ 12
മൂര്‍ക്കനാട് 12
മൂത്തേടം 02
മൊറയൂര്‍ 02
മുതുവല്ലൂര്‍ 03
നന്നമ്പ്ര 09
നന്നംമുക്ക് 06
നിലമ്പൂര്‍ 07
ഒതുക്കുങ്ങല്‍ 27
ഒഴൂര്‍ 05
പള്ളിക്കല്‍ 10
പാണ്ടിക്കാട് 18
പരപ്പനങ്ങാടി 19
പറപ്പൂര് 06
പെരിന്തല്‍മണ്ണ 15
പെരുമണ്ണ ക്ലാരി 06
പെരുമ്പടപ്പ് 07
പെരുവള്ളൂര്‍ 12
പൊന്മള 11
പൊന്മുണ്ടം 21
പൊന്നാനി 33
പൂക്കോട്ടൂര്‍ 07
പോരൂര്‍ 06
പോത്തുകല്ല് 05
പുലാമന്തോള്‍ 04
പുളിക്കല്‍ 15
പുല്‍പ്പറ്റ 14
പുറത്തൂര്‍ 03
താനാളൂര്‍ 09
താനൂര്‍ 12
തലക്കാട് 10
തവനൂര്‍ 16
താഴേക്കോട് 07
തേഞ്ഞിപ്പലം 10
തെന്നല 16
തിരുനാവായ 11
തിരുവാലി 04
തൃക്കലങ്ങോട് 06
തൃപ്രങ്ങോട് 12
തുവ്വൂര്‍ 03
തിരൂര്‍ 13
തിരൂരങ്ങാടി 13
ഊര്‍ങ്ങാട്ടിരി 12
വളാഞ്ചേരി 10
വളവന്നൂര്‍ 03
വള്ളിക്കുന്ന് 19
വട്ടംകുളം 32
വാഴക്കാട് 05
വാഴയൂര്‍ 08
വഴിക്കടവ് 01
വെളിയങ്കോട് 23
വേങ്ങര 19
വെട്ടത്തൂര്‍ 06
വെട്ടം 09
വണ്ടൂര്‍ 15
മലപ്പുറം ജില്ലയില്‍ 9,15,583 പേര് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു
മലപ്പുറം ജില്ലയില്‍ 9,15,583 പേര് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു. ഇതില്‍ 7,60,053 പേര്‍ക്ക് ഒന്നാം ഡോസും 1,55,530 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. കോവിഡ് വാക്സിന് വിതരണം ജില്ലയില്‍ പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 1,02,390 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 2,673 പേര്‍ക്ക് രണ്ടാം ഡോസും നല്കി. 45 വയസിനു മുകളില്‍ പ്രായമുള്ള 5,62,444 പേര്‍ക്ക് ആദ്യഘട്ട വാക്സിനും 93,729 പേര്‍ക്ക് രണ്ടാം ഘട്ട വാക്സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 41,512 പേര്‍ക്ക് ഒന്നാം ഡോസും 28,504 പേര്‍ക്ക് രണ്ടാം ഡോസും നല്കി. കോവിഡ് മുന്നണി പോരാളികളില്‍ 20,160 പേര്‍ക്ക് ഒന്നാം ഡോസും 17,724 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,900 പേര് രണ്ടാം വാക്സിന് സ്വീകരിച്ചു. നേരത്തെ 33,547 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്സിന് നല്‍കിയിരുന്നു.
—
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി