ആരാധനാലയങ്ങളോടുള്ള സമീപനം; സര്‍ക്കാര്‍ നിലപാട് തിരുത്തണം: എസ് കെ എസ് എസ് എഫ്

ആരാധനാലയങ്ങളോടുള്ള സമീപനം; സര്‍ക്കാര്‍ നിലപാട് തിരുത്തണം: എസ് കെ എസ് എസ് എഫ്

മലപ്പുറം: ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതില്‍ ആരാധനാലയങ്ങളെ മാറ്റി നിര്‍ത്തിയ നടപടി മുഖ്യമന്ത്രി തിരുത്തണമെന്ന് എസ്. കെ എസ്.എസ്.എഫ് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി ഉമറുല്‍ ഫാറൂഖ് ഫൈസി, ട്രഷറര്‍ സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് ജാഗ്രതയുടെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ജാഗ്രതാ നിര്‍ദേശങ്ങള്‍ വിശ്വാസികള്‍ ഉള്‍ക്കൊള്ളുന്നവരാണ്. പൊതു നിരത്തില്‍ ആളുകള്‍ക്കിറങ്ങാമെന്നും, പള്ളിയില്‍ നിയന്ത്രണം പാലിച്ചു ആരാധന നിര്‍വഹിക്കാന്‍ പാടില്ലെന്നും പറയുന്ന നിലപാട് ശരിയല്ല. ബാറുകളില്‍ മദ്യപാനികള്‍ക്ക് രാവിലെ മുതല്‍ വൈകീട്ട് വരേ വിഹരിക്കാന്‍ അനുമതി നല്‍കുമ്പോള്‍ പ്രോട്ടോകാള്‍ ലംഘിക്കപ്പെടുമെന്ന ആശങ്ക സമൂഹത്തിനുണ്ട്.
മത പണ്ഡിതന്‍മാര്‍ ഉദ്‌ബോധനം നല്‍കിയും, മതപരമായ അച്ചടക്ക ബാധ്യത ഉള്‍ക്കൊണ്ടും, മഹല്ല് കമ്മിറ്റികള്‍ പോട്ടോകാള്‍ കൃത്യമായി നടപ്പാക്കിയും വിശ്വാസികള്‍ ഒരുമിച്ചു കൂടുന്ന ആരാധനാലയങ്ങള്‍
തുറക്കരുതെന്ന തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

 

Sharing is caring!