വിവാഹ പന്തല്‍ ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു

വിവാഹ പന്തല്‍ ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു

തിരൂര്‍: തിരൂര്‍ കവിത ലൈറ്റ്‌സ് ആന്റ് സൗണ്ട്‌സ്ഉടമ കവിത ഹുസൈന്‍ എന്നവരുടെ സഹോദരന്‍ സുലൈമാന്‍ എന്നവരുടെ മകനും, അതേ സ്ഥാപനത്തില്‍ തന്നെ ജോലിക്കാരനുമായ തിരൂര്‍ മുത്തൂര്‍ അടൂക്കാട്ട് മുഹമ്മദ് ഇഖ്‌ലാസ് (24) വിവാഹ പന്തല്‍ ജോലിക്കിടെ ഷോക്കേറ്റു മരണപ്പെട്ടു.
തിരൂര്‍ പൊലീസ് ലൈനിലെ സ്ഥാപനത്തിനടുത്തു തന്നെയുള്ള വിവാഹ പന്തല്‍ ജോലിയേറ്റെടുത്ത വീട്ടില്‍ ഇലക്ട്രിക്ക് ജോലിക്കിടെയാണ് ഷോക്കേറ്റ് വീണത്. ഉടന്‍ തന്നെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാനായി്ല്ല.ബ
തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. ഖബറടക്കം ഇന്ന് തിരൂര്‍ കോരങ്ങത്ത് ജുമുഅ മസ്ജിദില്‍.

 

Sharing is caring!