നഗരസഭാധ്യക്ഷനെ അപകീർത്തി പെടുത്തിയതായി പരാതി:  പോലീസ് കേസ്സെടുത്തു

നഗരസഭാധ്യക്ഷനെ അപകീർത്തി പെടുത്തിയതായി പരാതി:  പോലീസ് കേസ്സെടുത്തു

പരപ്പനങ്ങാടി: ഓൺലൈൻ,ദൃശ്യ മാധ്യമങ്ങളിൽ അഴിമതി ആരോപണമുയർത്തി
അപകീർത്തിപ്പെടുത്തി വാർത്ത ചെയ്തതിനെതിരെ പരപ്പനങ്ങാടി നഗരസഭാധ്യക്ഷൻ
എ.ഉസ്മാൻ നൽകിയ പരാതിയിൽ എസ് ഡി.പി.ഐ.നേതാവ് വി.ഹമീദിനെതിരെ പോലീസ്
കേസ്സെടുത്തു. വാർത്ത ചെയ്ത മീഡിയ സ്ഥാപനത്തിനെതിരെയും
സാമൂഹ്യമാധ്യമങ്ങളിൽ കള്ളപ്രചാരണം നടത്തിയതിനും കേസ്സെടുക്കണമെന്നും
ഉസ്മാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് വര്ഷം മുമ്പ്നടന്ന കേന്ദ്രാവിഷ്കൃത
പദ്ധതിയായ കൽപ്പുഴ നവീകരണ പ്രവർത്തിക്ക്  നഗരസഭ ഭരണ സമിതിയുമായി യാതൊരു
ബന്ധമില്ല. എന്നിട്ടും വ്യക്തിപരമായി ജനമധ്യത്തിൽ അവഹേളിക്കുകയാണെന്ന്
ചെയർമാൻ അറിയിച്ചു. ഇപ്പോൾ ചാനലിൽനിന്നു വാർത്ത
അപ്രത്യക്ഷമാക്കിയിട്ടുണ്ടെന്നും  വാർത്തയുടെ സ്ക്രീൻഷോട്ട് പൊലീസിന്
കൈമാറിയിട്ടുണ്ടെന്നും ഉസ്മാൻ പറഞ്ഞു.

Sharing is caring!