സാധ്യമായ ഇളവുകൾ അനുവദിക്കണം: പഞ്ചായത്ത് പ്രസിഡൻ്റുമാർ സി.ഐയെ കണ്ടു.

സാധ്യമായ ഇളവുകൾ അനുവദിക്കണം: പഞ്ചായത്ത് പ്രസിഡൻ്റുമാർ സി.ഐയെ കണ്ടു.

തേഞ്ഞിപ്പലം: ലോക്ഡൗണ്‍ മൂലം വ്യാപാരികളും പൊതുജനങ്ങളും നേരിടുന്ന പ്രശ്നങ്ങള്‍ ബോധ്യപ്പെടുത്തി സാധ്യമായ ഇളവുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡൻറുമാർ തേഞ്ഞിപ്പലം സർക്കിൾ ഇൻസ്പെക്ടറുമായി ചർച്ച നടത്തി. കടുത്ത നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ട് പ്രവർത്തിക്കുന്ന വ്യാപാരികളും അത്യാവശ്യത്തിന് പുറത്തിറങ്ങുന്ന ജനങ്ങളും  അനുഭവിക്കുന്ന പ്രയാസങ്ങൾ തേഞ്ഞിപ്പലം സര്‍ക്കിള്‍ ഇന്‍സ്പെക്ടർ എസ്.അഷ്റഫിൻ്റെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. സാധ്യമായ ഇളവുകള്‍ അനുവദിക്കാമെന്ന് സി.ഐ ഉറപ്പ് നല്‍കുകയും ചെയ്തു.പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കലാം മാസ്റ്ററുടെ നേതൃത്വത്തിൽ പള്ളിക്കല്‍ ,തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡൻറുമാരും ജനപ്രതിനിധികളുമാണ് സി.ഐയെ കണ്ടത്. ചെമ്പാന്‍ മുഹമ്മദലി എന്ന  ബാവ, ടി.വിജിത്ത്, എം. സുലൈമാന്‍, ഇഖ്ബാല്‍ പൈങ്ങോട്ടൂര്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!