തിരുന്നാവായ- ഗുരുവായൂർ പാത  യാഥാർഥ്യമാക്കുമെന്ന് ഇ.ടിക്കു  മന്ത്രിയുടെ ഉറപ്പ്

തിരുന്നാവായ- ഗുരുവായൂർ പാത  യാഥാർഥ്യമാക്കുമെന്ന് ഇ.ടിക്കു  മന്ത്രിയുടെ ഉറപ്പ്

തിരുന്നാവായ, ഗുരുവായൂർ റെയിൽപാത പദ്ധതി മുടങ്ങി കിടക്കുന്നത് സ്ഥലമെടുപ്പ് സംബന്ധിച്ച് ഉയർന്നു വന്ന എതിർപ്പുകൾ മൂലമായിരുന്നുവെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിച്ചു പദ്ധതി യാഥാർഥ്യമാക്കുമെന്നും  കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ ഇ.ടി മുഹമ്മദ് ബഷീർ എം.പിയെ അറിയിച്ചു. 35 കിലോമീറ്റർ നീളം വരുന്ന നിർദ്ദിഷ്ട റെയിൽപാതക്കു  1995-96 കാലഘട്ടത്തിൽ  ഏകദേശം 477 കോടി രൂപയുടെ പദ്ധതിക്കു അനുമതി ആയതാണ്. ഇത് കുന്നംകുളം വരെ എട്ട്  കിലോമീറ്റർ മാത്രമാണ് പൂർത്തീകരിക്കാൻ കഴിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. ഇക്കഴിഞ്ഞ പാർലിമെന്റ് ബജറ്റ് സമ്മേളനത്തിൽ ഈ റെയിൽ പാതയുടെ ആവശ്യകത എം.പി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്നാണ്  മന്ത്രി ഇക്കാര്യം അറിയിച്ചത്. ഈ മേഖലയിലെ ജനപ്രതിനിധികളും പൊതുപ്രവർത്തകരുമായി ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിച്ചു പദ്ധതി  യാതാർഥ്യമാക്കുമെന്ന് അദ്ദേഹം  വ്യക്തമാക്കി

Sharing is caring!