മലപ്പുറത്തെ കുടിവെള്ള പദ്ധതികള്‍ വിലയിരുത്താന്‍ യോഗംചേര്‍ന്നു

മലപ്പുറത്തെ കുടിവെള്ള പദ്ധതികള്‍ വിലയിരുത്താന്‍ യോഗംചേര്‍ന്നു

മലപ്പുറം:  ജല ജീവൻ മിഷൻ പദ്ധതിയിൽ (ജെ.ജെ.എം) ഉൾപ്പെടുത്തി മലപ്പുറം മണ്ഡലത്തിലെ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന  കുടിവെള്ള പദ്ധതി കളുടെ പുരോഗതികൾ വിലയിരുത്തുവാൻ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരു ടെയും യോഗം ചേർന്നു .
പി.ഉബൈദുള്ള എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.എം.പി.അബ്ദുസമദ് സമദാനി എം.പി മുഖ്യാതിഥിയായിരുന്നു.
182 കോടി രൂപയുടെ അടങ്കൽ നിശ്ചയിച്ച് പുൽപ്പറ്റ പൂക്കോട്ടൂർ ,മൊറയൂർ സമഗ്ര കുടിവെള്ള പദ്ധതിയും   കോഡൂർ  പഞ്ചായത്തിൽ  ട്രീറ്റ്മെന്റ് പ്ലാന്റും വിതരണ ലൈനും  ഗാർഹിക കണക്ഷനും ഉൾപ്പെടെ 58.7 കോടി രൂപയുടെ സമഗ്ര പദ്ധതിയും ജില്ലാ കളക്ടർ ചെയർമാനായ ജില്ലാ തല വാട്ടർ ആന്റ് സാനിറ്റേഷൻ മിഷൻ അംഗീകരിച്ച് സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്. ആനക്കയം പഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ ഉയർന്ന പ്രദേശങ്ങളിൽ കൂടി  കുടിവെള്ള എത്തിക്കുന്നതിന് ഇരുമ്പൂഴി വളാപറമ്പ് കരുമാഞ്ചേരി   കുടിവെള്ള പദ്ധതി മിഷനിൽ ഉൾപ്പെടുത്തും.
പുൽപ്പറ്റയിൽ 7344 ഉം  പൂക്കോട്ടൂരിൽ 6113 ഉം
മൊറയൂരിൽ 5581 ഉം ആനക്കയത്ത് 6350 ഉം
കോഡൂരിൽ 5916ഉം
ഗാർഹിക കണക്ഷനുകളാണ്  നൽകുന്നത് . കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിർമ്മിക്കുന്ന വളമംഗലം,കോട്ടമല തടപ്പറമ്പ് എന്നിവിടങ്ങളിൽ സ്ഥലമെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തുവാൻ പഞ്ചായത്ത് പ്രസിഡന്റുമാരെ  ചുമതലപ്പെടുത്തി.
പൈപ്പ്ലൈൻ ,കണക്ഷൻ എന്നിവ നൽകുമ്പോഴുണ്ടാകുന്ന സാങ്കേതിക നടപടികൾ ലഘൂകരിക്കുവാൻ
പഞ്ചായത്ത് ,പൊതുമരാമത്ത് ,വാട്ടർ അതോറിറ്റി ,കെ എസ്.ഇ.ബി വകുപ്പു തല കോ ഓർഡിനേഷൻ കമ്മിറ്റി വിളിച്ചു ചേർക്കണമെന്നും   യോഗം നിർദേശിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി.അബ്ദുറഹിമാൻ ,കെ. ഇസ്മാഈൽ മാസ്റ്റർ ,അടോട്ട് ചന്ദ്രൻ ,റാബിയ ചോലക്കൽ ,സുനീറ പൊറ്റമ്മൽ  വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ വി.പ്രസാദ് പ്രൊജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.  മുഹമ്മദ് സിദ്ധീഖ് ,പി.എച്ച് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ
സുരേഷ് ബാബു, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ ജ്യോതിസ് ,ജയകുമാർ ,ജല ജീവൻ മിഷൻ എഞ്ചിനീയർ സുന്ദരൻ ,അസി.എഞ്ചിനീയർമാരായ റഷീദലി എന്നിവരും പങ്കെടുത്തു.

Sharing is caring!