മലപ്പുറത്തുകാരി നസ്‌റീന്‍ നസീറിന് രാജ്യാന്തര സമ്മേളനത്തിലേക്ക് ക്ഷണം

വുമണ്‍ ഇന്‍ ടെക്‌നോളജി’ രാജ്യാന്തര വെര്‍ച്വല്‍ സമ്മിറ്റിലേക്ക് വടക്കേക്കാട് സ്വദേശിനി നസ്‌റീന്‍ നാസറിന് പ്രവേശനം ലഭിച്ചു. ഏഷ്യന്‍ പെസഫിക് അമേരിക്കന്‍ കമ്യൂണിറ്റി (എ.പി.എ.സി) വിവിധ രാഷ്ട്രങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 210 പേരില്‍ ഒരാളാണ് ആലുവ മാറമ്പിള്ളി എം.ഇ എസ് കോളജ് അവസാന വര്‍ഷ ബി.എസ്.സി മൈക്‌റൊ ബയോളജി വിദ്യാര്‍ത്ഥിനിയായ നസ്‌റീന്‍. ഈ മാസം നടക്കുന്ന ത്രിദിന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വുമണ്‍ ഇന്‍ ടെക് നോളജി ഇന്റര്‍നാഷനല്‍ ഇന്ത്യ 18500 രൂപയുടെ സ്‌ക്വാളര്‍ ഷിപ്പും സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷത്തെ അംഗത്വവും നല്‍കും. ഇന്ത്യയിലെ വനിത സാങ്കേതിക വിദഗ്ദരായ റുചനാനാവതി, ഗാര്‍ഗി ദാസ് ഗുപ്ത, രോഹിനി ശ്രീവാസ്ത എന്നിവരാണ് സമ്മേളനം നയിക്കുന്നത്. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് വന്നേരി വടക്കൂട്ട് അജ്മലിന്റെ ഭാര്യയായ നസ്‌റീന്‍ നാലാം കല്ല് ഒ.എം. നസീര്‍ – ഫൗസിയ ദമ്പതികളുടെ മകളാണ്. കോളജ് എന്‍.എസ്.എസ്, മെഡ് സ്റ്റാര്‍, ഉന്നത് ഭാരത് അഭിയാന്‍ അംഗമായ നസ്‌റീന്‍ സജീവ പാലിയേറ്റിവ് വളണ്ടിയറുമാണ്

 

 

Sharing is caring!