പി. അബ്ദുർ ഹമീദ്‌ എം.എൽ.എയുടെ   ഇടപെടൽ, ഗോപികക്കും ദേവികക്കും വീട്ടിൽ   വെളിച്ചമെത്തി

തേഞ്ഞിപ്പലം: വൈദ്യുതി ലഭിക്കാത്തതിന്റെ ഓൺലൈൻ പഠനം തടസ്സമായ സഹോദരിമാരായ രണ്ട് വിദ്യാർത്ഥികൾക്ക് പി. അബ്ദുർ ഹമീദ്‌ എം.എൽ.എയുടെ   ഇടപെടൽ കാരണമായി വൈദ്യുതി കണക്ഷൻ ലിച്ചു. ഒരാഴ്ച്ചക്കകം കണക്ഷൻ നൽകുമെന്ന വകുപ്പ്
മന്ത്രിയുടെ വാക്ക് പാഴായില്ല.
ഗോപികക്കും ദേവികക്കും വീട്ടിൽ
വെളിച്ചമെത്തി. ഒപ്പം ടി വി സമ്മാനവും
 സ്മാർട്ട്ഫോൺ ഒപ്പിച്ചിട്ടും സ്വന്തം വീട്ടിൽ വൈദ്യുതി കണക്ഷൻ ഇല്ലാത്തതിന്റെ പേരിൽ ഓൺലൈൻ ക്ലാസിൽ കൃത്യമായി പങ്കെടുക്കാൻ കഴിയാതെ
പ്രയാസപ്പെടുകയായിരുന്ന വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ആനങ്ങാടി സൗത്ത് വാർഡിലെ
അമ്പാടി നഴ്സറി സ്കൂളിന് സമീപം  ചാത്തനാകണ്ടത്തിൽ വീട്ടിൽ താമസിക്കുന്ന രാജേഷിന്റെ  മക്കളായ ആറ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന ഗോപിക, ദേവിക എന്നിവരെ കുറിച്ച്  ഗ്രാമ പഞ്ചായത്തംഗ കെ. സുഹറാബിയും സിബിഎച്ച്എസ് സ്കൂൾ പ്രധാനാധ്യാപിക
രമ പാരോലുമാണ് എം എൽ എ യുടെ ഓഫീസിനെ വിവരമറിയിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച്ച നിയമസഭാ സമ്മേളനത്തിന് തിരുവനന്തപുരത്ത് എത്തിയ എം.എൽ.എ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടിയെ കാണുകയും സാങ്കേതികത്വത്തിന്റെ പേരിൽ വൈദ്യുതി  കണക്ഷൻ ലഭിക്കാത്തതിന്റെ കുട്ടികളുടെ പ്രയാസം  നൽകുകയും ചെയ്തു.
ഉടൻ മന്ത്രി വൈദ്യുതി വകുപ്പ്  വിതരണ സമിതി മെമ്പർ കുമാരനോട് റിപ്പോർട്ട് തേടുകയും  അടിയന്തിരമായി കണക്ഷൻ നൽകാൻ
നിർദേശം നൽകുകയായിരുന്നു.
ഇതനുസരിച്ച് വൈദ്യുതി വകുപ്പ്
ആവശ്യമായ ഇലക്ട്രിക് പോസ്റ്റ്  എത്തിച്ച് ഇന്നലെ രാവിലെയോടെയാണ് കണക്ഷൻ നൽകിയത്. വള്ളിക്കുന്ന് കെ എസ് ഇ ബി സെക്ഷൻ കണക്ഷൻ നൽകിയതോടൊപ്പം കുട്ടികൾക്കാവശ്യമായ സ്മാർട്ട് ടി വി യും പുസ്തക കിറ്റുകളും നൽകി ഉദ്യോഗസ്ഥർ മാതൃകയായപ്പോൾ
മധുരം നൽകി ഗ്രാമ പഞ്ചായത്തംഗവും കുട്ടികളും നന്ദി രേഖപ്പെടുത്തി.
കെ എസ് ഇ ബി സ്‌റ്റാഫ് ക്ലബ്ബാണ്  ടി വി നൽകിയത്.
അതേസമയം   രാജന്റെ കുടുംബം ബി.പി എൽ കുടുംബമാണ്. സൗജന്യ വൈദ്യുതിക്കായി അപേക്ഷ സമർപ്പിച്ചിരുന്നു. നിലവിലെ നിബന്ധനയനുസരിച്ച് 235 മീറ്റർ ദൂര പരിധി വരെ സൗജന്യ വൈദ്യുതി  കണക്ഷൻ നൽകാനാവും. അതേസമയം രാജന്റെ വീട്ടിലേക്ക് 275 മീറ്റർ ദൂരപരിധിയിൽ ലൈൻ വലിക്കേണ്ടിവരുമെന്നതാണ്  കണക്ഷൻ ലഭിക്കുന്നതിന് തടസമായത്.
പ്രസ്തുത നിബന്ധനയിൽ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് എം.എൽ.എ മന്ത്രിയെ സമീപിച്ചത്. ഇതിന് പ്രത്യേക അനുമതി നൽകിയാണ് കണക്ഷൻ നൽകിയത്.

Sharing is caring!