സസ്‌പെന്‍ഷനിലായ പെരിന്തല്‍മണ്ണ എ.എസ്.ഐ വീട്ടില്‍ തൂങ്ങിമരിച്ചു

സസ്‌പെന്‍ഷനിലായ പെരിന്തല്‍മണ്ണ എ.എസ്.ഐ വീട്ടില്‍ തൂങ്ങിമരിച്ചു

മലപ്പുറം: സസ്പെന്‍ഷനിലായ എ.എസ്.ഐ വീട്ടില്‍ തൂങ്ങിമരിച്ച നിലവില്‍. മരിച്ചത് പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെ എ.എസ്. ഐ ശ്രീകുമാര്‍ (48). ഇന്നുരാവിലെ ഒന്‍പത് മണിയോടെയാണ് എടവണ്ണ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പത്തപിരിയം പന്തപ്പള്ളിയിലെ ഇദ്ദേഹത്തിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം വീട്ടില്‍ ഒറ്റക്കായിരുന്നു താമസിച്ചു വന്നിരുന്നത്. ഭാര്യ സ്വപ്ന തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ എസ്. സി. പി. ഒ ആണ്. ഭാര്യയും മക്കളും തിരൂരങ്ങാടിയില്‍ ഉള്ള ഭാര്യ വീട്ടിലാണ് താമസം. അയല്‍വാസിയായ കൃഷ്ണ കുമാറാണ് തൂങ്ങിയ നിലയില്‍ കണ്ടത്. കഴിഞ്ഞ മാസം പതിമൂന്നാം തിയതി മുതല്‍ മരിച്ച ശ്രീകുമാര്‍ സസ്പെന്‍ഷനിലയിരുന്നു. ഡ്യൂട്ടിയില്‍ അല്ലാത്ത സമയത്ത് മങ്കട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്വയംനിയന്ത്രിക്കാന്‍ കഴിയാതെ ജനങ്ങളുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടതിനാണ് ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്. അതേ സമയം ഇദ്ദേഹം മദ്യലഹരിയില്‍ ആയിരുന്നുവെന്നും പരാതികളുയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ മങ്കട പോലീസ് സ്റ്റേഷനില്‍ ഇദ്ദേഹത്തിനെതിരെ കേസും രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഭാര്യയുമായി കഴിഞ്ഞ ദിവസം വഴിക്കുണ്ടായിരുന്നുവെന്നും ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാത്തതിനാലാണു വീടുമാറിത്താമസിക്കുന്നതെന്നും പറയുന്നു. കഴിഞ്ഞ ദിവസം സ്വന്തംഫോണ്‍ ശ്രീകുമാര്‍ എറഞ്ഞുപൊട്ടിച്ചിരുന്നുവെന്നും, കോവിഡ് ബാധിതനായിരുന്നുവെന്നും പേര്‌വെളിപ്പെടുത്താത്ത പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു. പിതാവ് : പരേതനായ ശങ്കരന്‍ നായര്‍, മാതാവ്: പാലനാട്ട് ലക്ഷ്മികുട്ടിയമ്മ, ഭാര്യ : സ്വപ്ന (കോണ്സ്റ്റബിള്‍ – തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍) മക്കള്‍ : സംവൃത, സൗരവ് .സഹോദരങ്ങള്‍ : ജയകൃഷ്ണന്‍, രഘു (ഗവര്‍ണമെന്റ് ഹൈസ്‌കൂള്‍ അധ്യാപകന്‍ കാരക്കുന്ന്) ഹരിപ്രസാദ് എന്നിവരാണ്.

 

Sharing is caring!