മലപ്പുറം നഗരസഭ മുന്‍ മുസ്ലിം ലീഗ് കൗണ്‍സിലര്‍ എന്‍സിപി യിലേക്ക്

മലപ്പുറം നഗരസഭ മുന്‍ മുസ്ലിം ലീഗ് കൗണ്‍സിലര്‍ എന്‍സിപി യിലേക്ക്

മലപ്പുറം നഗര സഭയിലെ കോല്‍മണ്ണ വാര്‍ഡിലെ മുന്‍ കൗണ്‍സിലറും, മുസ്ലിം ലീഗ് കോല്‍മണ്ണ  വാര്‍ഡ് മുന്‍ ട്രഷററും, ഏറെക്കാലം മുസ്ലിം ലീഗ് വാര്‍ഡ് സെക്രട്ടറിയും,  മുസ്ലിം യൂത്ത് ലീഗ് മുന്‍ ശാഖ പ്രസിഡന്റുമായ   കാപ്പന്‍ കുഞ്ഞാണി എന്ന ഷംസുദ്ദീന്‍ എന്‍സിപി യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.മുസ്ലിം ലീഗ് പ്രാദേശിക കമ്മിറ്റിയുടെ ഏകാധിപത്യ പ്രവണതയും, സ്വജന പക്ഷപാതവും സഹിച്ച് കൊണ്ട് ഇനിയും മുസ്ലിം ലീഗില്‍ തുടരാന്‍ കഴിയില്ല എന്നദ്ദേഹം പറഞ്ഞു.
എന്‍സിപി മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് സി എച്ച്  ഫൈസലിന്റെ അധ്യക്ഷതയില്‍, എന്‍സിപി  മലപ്പുറം ബ്ലോക്ക്  പ്രസിഡന്റ് വി.വി. ഫൈസല്‍ ഷാളണിയിച്ചു.

Sharing is caring!