കെ പി എം മുസ്തഫ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഹരജി ഫയൽ ചെയ്തു

എൽ ഡി എഫ് സ്ഥാനാർത്ഥി കെ പി എം മുസ്തഫ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഹരജി ഫയൽ ചെയ്തു.കഴിഞ്ഞ അസംബ്ളി തെരഞ്ഞെടുപ്പിൻ്റെ മെയ് രണ്ടിന് നടന്ന പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണലിൽ 348 പോസ്റ്റൽ വോട്ടുകൾ എണ്ണാതെ മാറ്റി വെച്ച നടപടിയെ ചോദ്യം ചെയ്തതാണ് എൽ ഡി എഫ്സ്ഥാനാർത്ഥി കേരള ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്തത്.
മാറ്റി വെച്ച വോട്ടുകൾ ഉൾപ്പെടെ റീകൗണ്ടിംഗ് നടത്തണമെന്നാവശ്യപ്പെട്ടാണ് എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി കെ പി എം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചത്.3367 സ്പെഷൽ പോസ്റ്റൽ വോട്ടുകളാണ് മണ്ഡലത്തിൽ ആകെ ഉണ്ടായിരുന്നത്.അതിൽ 348 വോട്ടുകൾ മാറ്റി വെച്ചാണ് വോട്ടെണ്ണി ഫല പ്രഖ്യാപനം നടത്തിയത്.
പോസ്റ്റൽ ബാലറ്റുകളിലെ ഡിക്ളറേഷനിൽ ഫോറം 13 എ യിൽ ഉദ്യോഗസ്ഥർ ഒപ്പുവെച്ചിട്ടില്ല, ബാലറ്റിൽ സീരിയൽ നമ്പർ രേഖപ്പെടുത്തിയില്ല എന്നീ കാരണം പറഞ്ഞാണ് അധികൃതർ 348 വോട്ടുകൾ എണ്ണാതെ മാറ്റിവെച്ചത്.
ഈ മാറ്റി വെച്ച വോട്ടുകൾ ഉൾപ്പെടെ റീകൗണ്ടിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സ്ഥാനാർത്ഥി കെ പി എം മുസ്തഫ ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്തത്. കെ പി എം മുസ്തഫയുടെ എതിർ സ്ഥാനാർത്ഥിയായ നജീബ് കാന്തപുരം38 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചു എന്ന് കാണിച്ചായിരുന്നു ഫലപ്രഖ്യാപനം.

Sharing is caring!