എം.എസ്.എഫ് ഹരിത ജില്ലാപ്രസിഡന്റായി അഡ്വ. കെ.തൊഹാനിയേയും ജനറല്‍ സെക്രട്ടറിയായി എം.പി.സിഫ്വയേയും തിരഞ്ഞെടുത്തു

മലപ്പുറം: എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വനിതാ വിഭാഗമായ ഹരിതയുടെ പ്രസിഡന്റായി അഡ്വ: കെ.തൊഹാനി (വേങ്ങര), ജനറല്‍ സെക്രട്ടറിയായി എം.പി.സിഫ്വ (തിരൂരങ്ങാടി), ട്രഷററായി സഫാന ഷംന (മങ്കട) എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ഫാത്തിമ ലമീസ് (തിരൂര്‍) ബുഷ്റ.ഇ.കെ (വള്ളിക്കുന്ന്), രഞ്ജുഷ.എം (വള്ളിക്കുന്ന്), ഷമീമ തസ്നി.എന്‍.കെ (മലപ്പുറം) ഷിബ്ല യാസ്മിന്‍ (വണ്ടൂര്‍) സെക്രട്ടറിമാറായി
ഹജിഷ തസ്നി (താനൂര്‍), സൂര്യ രവീന്ദ്രന്‍ (കോട്ടക്കല്‍), അഖില മമ്പാട് (വണ്ടൂര്‍), ഷഹാന ഷര്‍ത്തു (തിരൂരങ്ങാടി), ഷബ്‌ന കൊടക്കാട് (വള്ളിക്കുന്ന്), ഷഫ്ല പാലോളി (മലപ്പുറം) എന്നിവരെയും തിരഞ്ഞെടുത്തു.
ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് ഉദ്ഘാടനം ചെയ്തു. ഹരിത ജില്ലാ പ്രസിഡന്റ് നജ്വ ഹനീന അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, ട്രഷറര്‍ പി.എ.ജവാദ്, സീനിയര്‍ വൈസ് പ്രസിഡന്റ് കെ.എന്‍.ഹക്കീം തങ്ങള്‍, ഹരിത ജില്ലാ ജനറല്‍ സെക്രട്ടറി എം.ഷിഫ, ട്രഷറര്‍ നയന സുരേഷ്, നിയുക്ത പ്രസിഡന്റ് അഡ്വ: കെ.തൊഹാനി, ജനറല്‍ സെക്രട്ടറി എം.പി.സിഫ്വ എന്നിവര്‍ പ്രസംഗിച്ചു.

 

Sharing is caring!