സമസ്ത പൊതുപരീക്ഷ : സേ, സ്പെഷ്യൽ പരീക്ഷകൾ ജൂൺ 12,13 തിയ്യതികളില്‍

ചേളാരി : 2021 ഏപ്രിൽ രണ്ട്, മൂന്ന് തിയ്യതികളിൽ വിദേശങ്ങളിലും 3,4 തിയ്യതികളിൽ ഇന്ത്യയിലും നടത്തിയ സമസ്ത മദ്രസ്സ പൊതുപരീക്ഷയിൽ ഒരു വിഷയത്തിന് മാത്രം പരാജയപ്പെട്ടവർക്കുള്ള സേ പരീക്ഷയും കോവിഡ് -19 മൂലം പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്കുള്ള സ്പെഷ്യൽ പരീക്ഷയും ജൂൺ 12,13 (ശനി, ഞായർ)തിയ്യതികളിൽ നടക്കും. ഓൺലൈൻ ആയാണ് പരീക്ഷകൾ നടക്കുക. രാവിലെ 10 മണിമുതൽ 11 മണിവരെയും 11.30 മുതൽ 12.30 വരെയുമായി രണ്ടു വിഷയങ്ങളിലാണ് ഓരോ ദിവസവും പരീക്ഷ നടക്കുക.
ഒരു വിഷയത്തിൽ മാത്രം (സേ പരീക്ഷ)പങ്കെടുക്കുന്നവർ പരീക്ഷ എഴുതേണ്ട വിഷയം നോക്കി പ്രസ്തുത സമയത്ത് അറ്റന്റ് ചെയ്യണം. വിദേശത്തു നിന്ന് അറ്റന്റ് ചെയ്യുന്നവർ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയത്തിന് അനുസൃതമായി ബന്ധപ്പെട്ട രാജ്യത്തെ സമയ ക്രമം നോക്കി പരീക്ഷക്ക് ഹാജറാവണം.
മദ്റസ ലോഗിന്‍ ചെയ്ത് സദര്‍ മുഅല്ലിംകള്‍ പരീക്ഷക്ക് പങ്കെടുക്കുന്നവരുടെ ഹാൾടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് എത്തിക്കണം. പരീക്ഷാ സമയക്രമവും നിര്‍ദ്ദേശങ്ങളും ഹാള്‍ടിക്കറ്റില്‍ ലഭ്യമാണ്. https//www.samastha.info എന്ന വെബ് സൈറ്റില്‍ പരീക്ഷ പോർട്ടല്‍ തുറന്ന് ഹാള്‍ടിക്കറ്റിലെ രജിസ്റ്റർ നമ്പറും ജനനതിയ്യതിയും കൊടുത്തു ലോഗിൻ ചെയ്താണ് പരീക്ഷക്ക് പങ്കെടുക്കണ്ടത്.
ഖുർആൻ പരീക്ഷ സദര്‍ മുഅല്ലിംകളോ, ചുമതലപ്പെട്ട മുഅല്ലിംകളോ 13/06/2021നു ഉച്ചക്ക് ശേഷം 2 മണിക്ക് സോഷ്യൽ മീഡിയ ഉപയോഗിച്ച് ഹിസ്ബ്, ഹിഫ്ള് പരീക്ഷ നടത്തി സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ് ജൂൺ 15നു മുമ്പ് പരീക്ഷ ബോർഡിന് ലഭ്യമാക്കേണ്ടതാണ്. പരീക്ഷക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് യഥാസമയം വിവരങ്ങൾ കൈമാറാൻ മദ്റസ മുഅല്ലിംകളും കമ്മിറ്റി ഭാരവാഹികളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷ ബോർഡ് ചെയർമാൻ എം. ടി. അബ്ദുള്ള മുസ്ലിയാർ അഭ്യർത്ഥിച്ചു.
RECENT NEWS

നിലമ്പൂര്‍ ജില്ലാശുപത്രിക്ക് പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ
നിലമ്പൂര്‍: ജില്ലാശുപത്രിയില്‍ പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിക്കാന്‍ ഭരണാനുമതിയായി. പ്ലാന്റ് നിര്‍മാണം ഉടന്‍ ആരംഭിക്കും. എന്‍എച്ച്എം വിഹിതമായ 1.80 കോടി രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ 95 ലക്ഷവുമുള്‍പ്പെടുത്തി 2.75 കോടിയുടെ [...]