പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ മുസ് ലിംലീഗ് സമരമതില്‍

പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ മുസ് ലിംലീഗ് സമരമതില്‍

കോഡൂര്‍: അനിയന്ത്രിതമായ ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് മുസ് ലിംലീഗും യൂത്ത്‌ലീഗും വിവിധ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ സമരമതില്‍ തീര്‍ത്തു. ഇന്ധന വില നിയന്ത്രിക്കുക, പെട്രോള്‍, ഡീസല്‍ അനുബന്ധ ഉത്പ്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തി നികുതിഭാരം കുറക്കുക, കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്ന നയം തിരുത്തുക, സാധാരണക്കാരെ രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ചട്ടിപ്പറമ്പ് പെട്രോള്‍ പമ്പിന് മുന്നില്‍ നടന്ന സമരം മുസ് ലിംലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.എന്‍.എ. ഹമീദ് ഉദ്ഘാടനം ചെയ്തു. യൂത്ത്‌ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി. മുജീബ് അധ്യക്ഷത വഹിച്ചു.
മുസ് ലിംലീഗ് ഭാരവാഹികളായ അബ്ബാസ് പൊന്നേത്ത്, സി.എച്. അഹമ്മദ്, പാറമ്മല്‍ ഷാജഹാന്‍, മുനവര്‍ ഷാഫി, യൂത്ത്‌ലീഗ് ഭാരവാഹികളായ സിദ്ദീഖലി പിച്ചന്‍, അബ്ദുല്‍ജലീല്‍ വില്ലന്‍, എം.പി. നസീഫ്, റാഫി എന്നിവര്‍ പ്രസംഗിച്ചു.
വെസ്റ്റ്‌കോഡൂര്‍ പെട്രോള്‍ പമ്പിന് മുന്നില്‍ നടന്ന സമരം മുസ് ലിംലീഗ് പഞ്ചായത്ത് സെക്രട്ടറി എം.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കുന്നത്ത് കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു.
മുസ് ലിംലീഗ് ഭാരവാഹികളായ പി.ടി. അഹമ്മദ് റാഫി, ഇസ്മായില്‍ ഇല്ലത്തൊടി, പി.കെ. മുജീബ്, യൂത്ത്‌ലീഗ് ഭാരവാഹികളായ പി.ടി. സബാഹ്, അഡ്വ. അഫീഫ് പറവത്ത്, പി.കെ. സമീര്‍ വരിക്കോട്, യു. മുസ്തഫ താണിക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം എം.ടി. ബഷീര്‍, ഗ്രാമപ്പഞ്ചായത്ത് മുന്‍പ്രസിഡന്റ് സി.പി. ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.

Sharing is caring!