കോട്ടക്കല്‍ ആര്യവൈദ്യശാലയെ വളർത്തിയ മഹദ് വ്യക്തിയാണ് ഡോ.പി കെ വാര്യരെന്ന് മന്ത്രി വി അബ്ദുറഹിമാൻ.

ആയുര്‍വേദ ചികിത്സയ്ക്കും ഗവേഷണത്തിനുമുള്ള രാജ്യത്തെ ആദ്യ കേന്ദ്രമാക്കി കോട്ടക്കല്‍ ആര്യവൈദ്യശാലയെ വളർത്തിയ മഹദ് വ്യക്തിയാണ് ഡോ.പി കെ വാര്യരെന്ന് മന്ത്രി വി അബ്ദുറഹിമാൻ. പികെ വാരിയരുടെ നൂറാം ജന്മദിനത്തിന് ആശംസ അറിയിച്ചതായിരുന്നു മന്ത്രി.
കേരളത്തിന്റ ആയുര്‍വേദ സംസ്‌കാരം ലോകപ്രശസ്തമാക്കുന്നതിൽ കോട്ടക്കല്‍ ആര്യവൈദ്യശാലയ്ക്ക് വലിയ പങ്കാണുള്ളത്. ശാസ്ത്രത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം ആധുനികരീതികൾ കൂടി ഉപയോഗപ്പെടുത്തി ചികിത്സാ രംഗത്ത് വലിയ വിപ്ലവമാണ് പി കെ വാര്യര്‍ സൃഷ്ടിച്ചത്. മാനവികത ഉയര്‍ത്തിപ്പിടിച്ചാണ് തന്റെ മുന്നിലെത്തുന്ന രോഗികളെ പരിചരിച്ചത്. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ വിശ്വാസത്തിന്റെ പേരുകൂടിയാണ് പി കെ വാര്യരെന്ന് മന്ത്രി വി അബ്ദുറഹ്മാൻ ഫേസ്ബുക്കിൽ കുറിച്ചു.

Sharing is caring!