മലപ്പുറം ജില്ലയില്‍ കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ എട്ട് ലക്ഷം പിന്നിട്ടു

മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചവര്‍ എട്ട് ലക്ഷം പിന്നിട്ടു. ഇതുവരെ 8,09,873 പേര് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 6,64,962 പേര്‍ക്ക് ഒന്നാം ഡോസും 1,44,911 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. കോവിഡ് വാക്സിന് വിതരണം ജില്ലയില്‍ പുരോഗമിക്കുന്നതായും ജില്ലാ മെഡിക്കല്‍ വ്യക്തമാക്കി.
18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 57,022 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 1,353 പേര്‍ക്ക് രണ്ടാം ഡോസും നല്കി. 45 വയസിനു മുകളില്‍ പ്രായമുള്ള 5,14,578 പേര്‍ക്ക് ആദ്യഘട്ട വാക്സിനും 85,093 പേര്‍ക്ക് രണ്ടാം ഘട്ട വാക്സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 40,658 പേര്‍ക്ക് ഒന്നാം ഡോസും 28,170 പേര്‍ക്ക് രണ്ടാം ഡോസും നല്കി. കോവിഡ് മുന്നണി പോരാളികളില്‍ 19,157 പേര്‍ക്ക് ഒന്നാം ഡോസും 17,395 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,900 പേര് രണ്ടാം വാക്സിന് സ്വീകരിച്ചു. നേരത്തെ 33,547 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്സിന് നല്‍കിയിരുന്നു.
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]