ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് ജ്യോതിഷ് കുമാർ കോവിഡ്‌ ബാധിച്ച് മരിച്ചു

ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് ജ്യോതിഷ് കുമാർ കോവിഡ്‌ ബാധിച്ച് മരിച്ചു

അരീക്കോട് : ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജ്യോതിഷ് കുമാർ (40) കോവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത് . ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിൽ തന്നെ രണ്ട് തവണ ഭരണസമിതിയിൽ വൈസ് പ്രസിഡണ്ട് സ്ഥാനം വഹിച്ച ആളാണ് ജ്യോതിഷ് കുമാർ. എടവണ്ണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും ആയിരുന്നു.
മൃതദേഹം രാവിലെ 9 മണിക്ക് ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന് മുൻവശത്തും, ശേഷം ജ്യോതിഷ് കുമാറിൻറെ നാടായ ചൂളാട്ടിയിലെ ടെറഫ് ഗ്രൗണ്ടിലും പൊതുദർശനത്തിനു വച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് വളരെ കുറഞ്ഞ സമയത്തെ ദർശനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 11 മണിയോടുകൂടി വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. ഭാര്യ : അമൃത (കാളികാവ്), മകൻ : ജ്യോതിരാദിത്യൻ,പിതാവ് : പരേതനായ ശങ്കരൻ നായർ, മാതാവ് : വിലാസിനിയമ്മ, സഹോദരങ്ങൾ : കൃഷ്ണ കുമാർ, ശിവകുമാർ, ബേബി ഗിരിജ.

Sharing is caring!