കോവിഡ് പ്രതിരോധം: എം.എസ്.പി ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഹാള്‍ ഏറ്റെടുത്തു
ജില്ലയിലെ കോവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി മലപ്പുറം എം.എസ്.പി ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഹാള്‍ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് ഏറ്റെടുത്തു. ഓക്സിജന്‍ സിലിണ്ടറുകള്‍ സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായാണ് ഹാള്‍ ഉപയോഗപ്പെടുത്തുക.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി താനാളൂര്‍ കുടുംബശ്രീ
താനാളൂര്‍ ഗ്രാമപഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി കുടുംബശ്രീ. കുടുംബാരോഗ്യ കേന്ദ്രത്തിലേയ്ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക കോവിഡ് ഗൃഹവാസ പരിചരണ കേന്ദ്രങ്ങളിലേക്കുമായി 65 പള്‍സ് ഓക്സിമീറ്ററുകളും മാസ്കുകളുമാണ് പഞ്ചായത്ത് അധികൃതര്‍ക്ക് താനാളൂര്‍ കുടുംബശ്രീ കൈമാറിയത്. അയല്‍ക്കൂട്ടങ്ങള്‍ വഴി തുക സമാഹരിച്ച് താനാളൂര്‍ കുടുംബശ്രീ വാങ്ങിയ കോവിഡ് പ്രതിരോധ സാമഗ്രികള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് കെ.എം. മല്ലിക ടീച്ചര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജിത്ത് ബാല്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ 20, 23 വാര്‍ഡുകളില്‍ അയല്‍ക്കൂട്ടങ്ങള്‍ നേരത്തെ പള്‍സ് ഓക്സീമീറ്ററുകള്‍ വിതരണം ചെയ്തിരുന്നു. കോവിഡ് മെഗാ പരിശോധനാ ക്യാമ്പുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളിലും കുടുംബശ്രീ അംഗങ്ങള്‍ പങ്കാളികളായിരുന്നു. താനാളൂരില്‍ കുടുംബശ്രീ മുഖേന ആരംഭിച്ച 20 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭിക്കുന്ന ജനകീയ ഹോട്ടല്‍ കോവിഡ് പ്രതിസന്ധിയില്‍ ഭക്ഷണലഭ്യത ഉറപ്പു വരുത്തുന്നതിന് ഏറെ സഹായകമായിട്ടുണ്ട്.
താനാളൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അബ്ദു റസാഖ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് സതീശന് മാസ്റ്റര്‍, വൈസ് ചെയര്‍പേഴ്സണ്‍ ടി. സുലൈഖ, സെക്രട്ടറി പി. രാംജി ലാല്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എം. സൗമിനി തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]