പ്രപഞ്ച സത്യങ്ങൾ തിരിച്ചറിയാനാകുന്നതാകണം വിദ്യാഭ്യാസം: കുറുക്കോളി മൊയ്തീൻ എം.എൽ.എ

അറിവ് നേടുന്നത് പ്രപഞ്ച സത്യങ്ങൾ തിരിച്ചറിയാനാകണമെന്നും സ്രഷ്ടാവിലേക്ക് എത്തുന്നതാണ് യഥാർത്ഥ അറിവെന്നും കുറുക്കോളി മൊയ്തീൻ എം.എൽ.എ അഭിപ്രായപ്പെട്ടു. തീരദേശ മേഖലയിലെ 300 വിദ്യാർത്ഥികൾക്ക് മദ്റസാ പാoപുസ്തകങ്ങൾ വിതരണം ചെയ്യുന്ന എസ്.കെ.എസ്.എസ്.എഫ് പൊന്നാനി ക്ലസ്റ്റർ സ്നേഹസ്പർശം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊന്നാനി ഇസ് ലാമിക് സെൻ്ററിൽ നടന്ന പരിപാടിയിൽ എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റർ പ്രസിഡൻ്റ് പി.പി.എ ജലീൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ.എം ഹസ്സൻ ബാവഹാജി പ്രാർത്ഥന നടത്തി.സയ്യിദ് അഹ്മദ് ബാഫഖി തങ്ങൾ, വി.പി ഹുസൈൻകോയ തങ്ങൾ, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി.എ ഗഫൂർ, മേഖലാ സെക്രട്ടറി ഇ.കെ ജുനൈദ്, വി.വി ഹമീദ്, എ.യു ഇമ്പിച്ചിബാവ, പി.കെ അശ്റഫ് മുസ് ലിയാർ എ.എം ശൗക്കത്തലി, കെ.കെ നൗഫൽ ഹുദവി, ടി അശ്റഫ്, എച്ച് റിഫാദ്, കെ.വി.എം കഫീൽ, പി.പി.എം റഫീഖ് സംബന്ധിച്ചു.
RECENT NEWS

പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർത്തു: കെ എസ് യു
മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനും, ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയും പ്രതിഷേധാർഹമാണ്. [...]