യുവതിയെ ലോഡ്ജില്‍കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യം അശ്ലീല സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത മലപ്പുറം കരിങ്കല്ലത്താണിയിലെ 24കാരന്‍ അറസ്റ്റില്‍

മലപ്പുറം: യുവതിയെ ലോഡ്ജില്‍കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യം അശ്ലീല സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത മലപ്പുറം കരിങ്കല്ലത്താണിയിലെ 24കാരന്‍ അറസ്റ്റില്‍. യുവതിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കുറ്റിപ്പുറത്തുള്ള ലോഡ്ജില്‍ വെച്ച് ബലാത്സംഗം ചെയ്യുകയും മൊബൈല്‍ ഫോണില്‍ പകര്‍ത്തി അശ്ലീല സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പെരിന്തല്‍മണ്ണ കരിങ്കല്ലത്താണി സ്വദേശി കവരന്‍കുണ്ടന്‍ ഹൗസില്‍ സുമീര്‍ (24) ആണ് പെരുമ്പടപ്പ് പൊലീസിന്റെ പിടിയിലായത്. യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു
അതേ സമയം കോവിഡ് വ്യാപനവും ലോക്ഡൗണും നിലനില്‍ക്കുന്നതിനിടയില്‍ മലപ്പുറം എടപ്പാളിലെ ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ സ്ഥാപിച്ച് ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച യുവാവും ഇന്നലെ പിടിയിലായിരുന്നു. കോഴിക്കോട് കല്ലായി സ്വദേശി മുഹമ്മദ് സിനാഫാണ് (32)ചങ്ങരംകുളം പോലീസിന്റെ പിടിയിലായത്. ശുചിമുറിയുടെ ജനലില്‍ മൊബെല്‍ ക്യാമറ കണ്ട യുവതി ബഹളം വയ്ക്കുകയും പോലീസിന് വിവരം നല്‍കുകയുമായിരുന്നു. ഹോസ്റ്റലിന്റെ തൊട്ടപ്പുറത്തു ലോഡ്ജില്‍ താമസക്കാരനാണ് സിനാഫ്. കല്ലായി സ്വദേശിയായ പ്രതി ഇവിടെ ഒരു ഇലക്ട്രിക്കല്‍ സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റായി ജോലിചെയ്തുവരികയായിരുന്നു. സ്ത്രീയുടെ അശ്ലീല ചിത്രം പകര്‍ത്താന്‍ ശ്രമിച്ചതിനാണ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തില്‍വിട്ടു. പ്രതി കുളിമുറിയില്‍ വെച്ചമൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചു. ഫോണില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് ഡിലീറ്റ് ആക്കുകയും ചെയ്തു.

 

 

Sharing is caring!