ദുബായിയില്‍ സുഹൃത്തുക്കളോടൊപ്പം ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ മലപ്പുറം കൂട്ടായി സ്വദേശി 33കാരന്‍ കുഴഞ്ഞ് വീണു മരിച്ചു

മലപ്പുറം: ദാബായിയില്‍ സുഹൃത്തുക്കളോടൊപ്പം ഫുട്ബോള്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മലപ്പുറം കൂട്ടായി സ്വദേശി കുഴഞ്ഞു വീണു മരിച്ചു. കൂട്ടായി സ്വദേശി പരേതനായ പരീച്ചിന്റെ പുരക്കല്‍ മാനുട്ടിയുടെ മകന്‍ ശുഹൈബ് (33) ആണ് കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിച്ചു.ദുബായിയില്‍ ഫ്രൂട്ട്‌സ് കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായയാരുന്നു.ഭാര്യ അന്‍സി.മകന്‍ സിയാദ്.മാതാവ് ആയിശകുട്ടി.ദുബായിയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് കൂട്ടായി ഫാറൂഖ് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
RECENT NEWS

മഞ്ചേരിയില്‍ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വെട്ടി; പ്രതി പിടിയില്‍
മഞ്ചേരി: ഭാര്യയെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഭര്‍ത്താവിനെ കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി അരുകിഴായ കുറുക്കന്മൂച്ചിപ്പറമ്പില് അജിത്ത് (36) [...]