മലപ്പുറം ജില്ലയില്‍ മാത്രം ഏഴ് ലക്ഷത്തിലധികം ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യും

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയിലെ കൃഷിഭവനുകള്‍ വഴി വിതരണം നടത്തുന്നത് ഏഴ് ലക്ഷത്തിലധികം ഫലവൃക്ഷ തൈകള്‍. കൃഷി വകുപ്പിന്റെ ഫാമുകളില്‍ ഉല്പാദിപ്പിച്ച 7,17,000 ഫലവൃക്ഷതൈകളാണ് പൊതുജനങ്ങളിലെത്തിക്കുന്നത്. ‘ഒരു കോടി ഫലവൃക്ഷതൈകളുടെ ഉല്പാദനവും വിതരണവും’ എന്ന സംസ്ഥാനതല പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 16 നിയോജകമണ്ഡലങ്ങളിലും ഫലവൃക്ഷതൈകളുടെ വിതരണോദ്ഘാടനം കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം സ്ഥലം എം.എല്‍.എമാര്‍ നിര്‍വഹിക്കും. എം.പിമാര്‍, തദ്ദേശ സ്വയംഭരണസ്ഥാപന പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
മാതളം, പപ്പായ, നാരകം, പേര, മാവ് തുടങ്ങിയ ഫലവൃക്ഷങ്ങളുടെ തൈകള്‍, ഗ്രാഫ്റ്റുകള്‍, ലെയറുകള്‍ എന്നിവയാണ് ഉല്പാദിപ്പിച്ച് വിതരണം നടത്തുന്നത്. കോക്കനട്ട് നഴ്സറി പരപ്പനങ്ങാടി, ജില്ലാ കൃഷിത്തോട്ടം ചുങ്കത്തറ, സീഡ് ഗാര്ഡന് കോംപ്ലക്സ് മുണ്ടേരി, സ്റ്റേറ്റ് സീഡ് ഫാമുകളായ ആനക്കയം, ചോക്കാട്, തവനൂര്‍ എന്നിവിടങ്ങളില്‍ ഉദ്പാദിപ്പിച്ച 7,17,000 തൈകള്‍ക്ക് പുറമെ കാര്‍ഷിക സര്‍വകലാശാല, കുടുംബശ്രീ, ഫ്രൂട്ട്സ് പ്രമോഷന് കൗണ്‍സില്‍ എന്നിവ വഴിയും തൈകള്‍ വിതരണത്തിനെത്തിക്കും. ഫലവൃക്ഷത്തൈകള്‍ പൂര്‍ണ്ണമായും സൗജന്യമായാണ് വിതരണം നടത്തുന്നത്. ഗ്രാഫ്റ്റുകള്‍, ലെയറുകള്‍ എന്നിവ സൗജന്യ നിരക്കില്‍ ലഭിക്കും. തൈകള്‍ ലഭിക്കുന്നതിനായി കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്. ശ്രീരേഖ അറിയിച്ചു.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]