മലപ്പുറം ജില്ലയിലെ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പില്‍ അംഗമാകാന്‍ അവസരം

മലപ്പുറം ജില്ലയിലെ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പില്‍ അംഗമാകാന്‍ അവസരം

സാമൂഹിക സന്നദ്ധ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കൂട്ടായ്മയായ
ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് (ഐ എ ജി)ന്റെ ഭാഗമാകാൻ അവസരം. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായാണിത്. 45 സംഘടനകളാണ് നിലവില്‍ ഐ എ ജിയുടെ ഭാഗമായി പ്രവര്‍ത്തിച്ച് വരുന്നത്. ഗ്രൂപ്പിൻ്റെ
ഭാഗമാകുന്നതിനായി നിരവധി സംഘടനകള്‍ നേരിട്ടും അല്ലാതെയും സമീപിച്ച സാഹചര്യത്തിലാണ് വിപുലീകരിക്കാന്‍ തീരുമാനിച്ചതെന്ന് ദുരന്തനിവാരണ വിഭാഗം
ഡെപ്യൂട്ടി കളക്ടർ രാധേഷ് ജി.എസ് പറഞ്ഞു.
ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന സംഘടനകള്‍ https://forms.gle/sRrcU5hibHq166gJA എന്ന ഗൂഗിൾ ഫോമില്‍ ജൂൺ ഒമ്പതിന് വൈകിട്ട് അഞ്ചിനകം  മുമ്പായി വിവരങ്ങള്‍ സമര്‍പ്പിക്കണം.
നിലവില്‍ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെ ഭാഗമായിട്ടുളള സംഘടനകള്‍ തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരും മേല്‍ പറഞ്ഞ തീയതിക്കകം വിവരങ്ങൾ ലഭ്യമാക്കണമെന്ന്  ദുരന്ത നിവാരണ വിഭാഗം
ഡെപ്യൂട്ടി കളക്ടർ രാധേഷ് ജി.എസ് അറിയിച്ചു.

Sharing is caring!