മദ്രസ: മഞ്ചേരിക്കാരി ലുബ്ന ഹാദിയക്ക് ഒന്നാം റാങ്ക്

മഞ്ചേരി : ഹിദായതുല്‍ മുസ്ലിമീന് സഭ പത്താം ക്ലാസ് മദ്രസാ പൊതുപരീക്ഷയില്‍ ലുബ്ന ഹാദിയക്ക് ഒന്നാം റാങ്ക്. മഞ്ചേരി സ്വദേശി ഓവുങ്ങല്‍ അലിയുടെ മകളാണ്.
ഗുരു സ്പര്‍ശം പദ്ധതിക്ക് തുടക്കമായി
ആമയൂര്‍ എ.എല്‍.പി സ്കൂളില്‍ ഗുരു സ്പര്‍ശം പദ്ധതിക്ക് തുടക്കമായി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഒരു ഗ്രാമത്തിന് സാന്ത്വനമേക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിലെ അധ്യാപകര്‍ ചേര്‍ന്നാണ് ഗുരു സ്പര്‍ശം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടമായി വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും 5 വീതം നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു. ആമയൂര്‍ പി.എച്ച്.സി ക്ക് ആവശ്യമായ ഓക്സിജന്‍ കോണ്സെട്രേറ്റര് ഫ്രിഡ്ജ് എന്നിവയും ഒന്നാം ഘട്ടത്തില്‍ നല്‍കും. രണ്ടാം ഘട്ടമായി വീല്‍ ചെയറുകള്‍, രോഗ പരിശോധനക്കാവശ്യമായ കട്ടിലുകള്‍, കിടക്കകള്‍, കസേരകള്‍, ഫാനുകള്‍, ഗ്ലൂക്കോസ് സ്റ്റാന്റുകള്‍, നെബുലൈസറുകള്‍, സ്റ്റീമര്‍ , സ്ട്രക്ച്ചര്‍ , ട്രോളി തുടങ്ങിയവ കൈമാറും. മൂന്നാം ഘട്ടമായി വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമിക ശുശ്രൂഷക്കാവശ്യമായ മുഴുവന്‍ സംവിധാനങ്ങളും ഒരുക്കും. വിദ്യാലയത്തിലെ 9 അധ്യാപകര്‍ ചേര്‍ന്ന് 3 ലക്ഷം രൂപ സമാഹരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ചടങ്ങില്‍ സ്കൂള്‍ പ്രഥമാധ്യാപകന് പി.ദേവരാജ് പദ്ധതി വിശദീകരിച്ചു. ഇരുമ്പന്‍ അബ്ദുള്ള ആദ്ധ്യക്ഷം വഹിച്ചു. തൃക്കലങ്ങോട് ഗ്രാമ ഞ്ചായത്ത് പ്രസിഡന്റ് ഷാഹിദ മുഹമ്മദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് മെമ്പര്‍ ഹസ്കര്‍ , മഞ്ജുഷ , ജമീല റസാക്ക്, കുട്ട്യാപ്പു, എന്‍ വി മരക്കാര്‍, ബാലന്, ഷൈജല്‍, സുരേഷ് ബാബു, എന്‍ വി റസാക്ക് , കാസിം, തസ്നീം ടീച്ചര്‍ പ്രസംഗിച്ചു.
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]