കോവിഡ് പ്രതിരോധത്തില്‍ മലപ്പുറത്തിന്റെ പുത്തന്‍ മാതൃക

മലപ്പുറം: ദേശീയ ശ്രദ്ധയാകര്‍ഷിച്ച വേറിട്ട പദ്ധതികള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കൃത്യമായി നടപ്പിലാക്കി സംസ്ഥാനത്ത് മാതൃക തീര്‍ത്ത് മലപ്പുറം നഗരസഭ വീട്ടില്‍ ചെന്ന് വാക്സിന് നല്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. നഗരസഭയിലെ മുഴുവന്‍ വാര്‍ഡിലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം വീടുകളില്‍ എത്തിയാണ് വാക്സിനേഷന് നല്‍കുന്നത്. ഒരാഴ്ചക്കുള്ളില്‍ പ്രത്യേകം തയ്യാറാക്കിയ ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ടീം നഗരസഭയിലെ മുഴുവന്‍ കിടപ്പിലായ രോഗികള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും വാക്സിനേഷന് പൂര്‍ത്തിയാക്കും. മലപ്പുറത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിശദവിവരം തേടി സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളും, ആരോഗ്യ വിദഗ്ദരും നഗര സഭയില്‍ എത്തുകയും മാതൃകാ പ്രവര്‍ത്തനങ്ങ കണ്ട് മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. നഗരസഭയില്‍ വീടുകളിലെത്തി വാക്സിനേഷന് നല്കുന്ന പദ്ധതി മുനിസിപ്പല്‍ അതിര്‍ത്തിയായ മേല്‍മുറി പടിഞ്ഞാറെമുക്കില്‍ വീടുകളില്‍ നേരിട്ടെത്തി നഗരസഭ ചെയര്മാന് മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്മാന്മാരായ പി.കെ.അബ്ദുല്‍ ഹക്കീം, സിദ്ധീഖ് നൂറേങ്ങല്‍, സി.പി. ആയിശാബി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: അലിഗര്‍ ബാബു, കൗണ്‍സിലര്‍മാരായ കെ.വി.ശശി മാസ്റ്റര്‍, സജീര്‍ കളപ്പാടന്‍, ശിഹാബ് മൊടയങ്ങാടന്‍, ബിനു രവികുമാര്‍, സൂപ്രണ്ട് രാജന് പത്തൂര്‍, ആരോഗ്യ വിഭാഗം ജീവനക്കാരായ ഡോ: മുഹ്സിന, സി.ടി.നൗഫല്‍, ഷെറിന് ജാഫര്‍, ബിന്ദുജ, ഫസീല എന്നിവര്‍ പങ്കെടുത്തു.
RECENT NEWS

എടപ്പാൾ സ്വദേശിനിയുടെ 93 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ തട്ടിയ മൂന്നു പേർ കൂടി അറസ്റ്റിൽ
മലപ്പുറം: എടപ്പാള്‍ സ്വദേശിനിയായ സ്ത്രീയുടെ ഫോണിലേക്ക് മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന പേരിൽ ഫോൺ വിളിച്ച് ഭീഷണപ്പെടുത്തി പണം തട്ടിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. പരാതിക്കാരിയുടെ പേരിൽ മുബൈയില്‍ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും [...]