താഴേക്കോട് പഞ്ചായത്ത് കണ്ടെയ്ന്‍മെന്റ് സോണ്‍: നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

താഴേക്കോട് പഞ്ചായത്ത് കണ്ടെയ്ന്‍മെന്റ് സോണ്‍: നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

314 കോവിഡ് പോസിറ്റീവ് രോഗികളുള്ള താഴേക്കോട് പഞ്ചായത്ത് പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.  26.67 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് താഴേക്കോട് പഞ്ചായത്തിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ കൂടുതലും 300 കോവിഡ് പോസിറ്റീവ് കേസുകളുള്ളതുമായ ഗ്രാമപഞ്ചായത്തുകളാണ്  പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ കുറവും 400 പോസിറ്റീവ് കേസുകളുള്ളതുമായ പഞ്ചായത്തുകളും  കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടും. 30 ലധികം ആക്ടീവ് കേസുകളുള്ള നഗരസഭ  വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണാണെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.  കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗപ്രതിരോധ-നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നത്.

Sharing is caring!